
കാരക്കാസ്•വെനസ്വേലയില്‍ റിക്ടര്‍ സ്കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി യു.എസ് ജിയോളജിക്കല്‍ സര്‍വേ.
പ്രാദേശിക സമയം പുലര്‍ച്ചെ 5 മണിയോടെയാണ് ഭൂചലനമുണ്ടായത്. സാന്‍ ഡിഗോയ്ക്ക് രണ്ട് കിലോമീറ്റര്‍ വടക്കുകിഴക്കായി 6 മൈല്‍ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്നും യു.എസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.
ഇതേ പ്രദേശത്ത് 25 മിനിറ്റിനു ശേഷം 5.0 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ചലനം കൂടിയുണ്ടായതായും യു.എസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.
ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പട്ടിട്ടില്ല.
Post Your Comments