Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Kerala

വനിതാമതിൽ ചരിത്രസംഭവമായി മാറുമെന്ന് മന്ത്രി കെ. കെ. ശൈലജ

ലക്ഷക്കണക്കിന് സ്ത്രീകൾ അണിനിരക്കുന്ന വനിതാമതിൽ ചരിത്രസംഭവമായി മാറുമെന്ന് ആരോഗ്യ സാമൂഹ്യനീതി മന്ത്രി കെ. കെ. ശൈലജ ടീച്ചർ. പ്രഭാവർമ്മ രചിച്ച വനിതാമതിലിന്റെ മുദ്രാഗാനം മന്ത്രിയുടെ ഓഫീസിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്യുകയായിരുന്നു മന്ത്രി. എല്ലാ സ്ത്രീ സംഘടനകളുടേയും സന്നദ്ധസംഘടനകളുടേയും പിന്തുണയോടെ ലക്ഷകണക്കിന് വനിതകൾ അണിനിരക്കുന്നതിലൂടെ ലോകത്തിന്റെ സമരചരിത്രത്തിൽ വനിതാ മതിൽ ഇടം നേടുമെന്നും മന്ത്രി പറഞ്ഞു. ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങളെല്ലാം നേടിയെടുക്കാൻ കേരളത്തിനായത് നമ്മുടെ പഴയ തലമുറ നടത്തിയ സമരത്തിന്റെ ഫലമാണ്. നിരവധി സ്ത്രീകളും പുരുഷൻമാരും ഇതിൽ പങ്കെടുത്തിട്ടുണ്ട്. ആ സമര പശ്ചാത്തലം നാമിന്ന് അടിത്തറയായി എടുക്കേണ്ടതുണ്ട്. സ്ത്രീകളോടും അധ:സ്ഥിത വിഭാഗങ്ങളോടും ഇന്നും പലതരത്തിലുള്ള അവഗണനയുണ്ട്. പഴയ തലമുറ നേടിത്തന്ന അവകാശങ്ങൾ സംരക്ഷിക്കേണ്ട കടമ വർത്തമാന കാല സമൂഹത്തിനുണ്ട്. ജാതിലിംഗഭേദമില്ലാതെ എല്ലാ പൗരൻമാരും സമരാണെന്ന് ഉദ്‌ഘോഷിക്കുകയാണ് വനിതാമതിലൂടെ. സ്ത്രീകൾക്കൊപ്പം എതിർദിശയിൽ പുരുഷൻമാരും അണിനിരന്ന് വനിതാമതിൽ വീക്ഷിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button