ചങ്ങനാശ്ശേരി : കര്‍ഷകര്‍ക്ക പലിശരഹിത കാര്‍ഷിക വായ്പ നല്‍കണമെന്നും കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളണമെന്നും കര്‍ഷകവേദി പ്രവര്‍ത്തക കണ്വെന്ഷന് ആവശ്യപ്പെട്ടു.
റബര്‍ ഇറക്കുമതി നിര്‍ത്തലാക്കുകയും ഉത്തേജക ഫണ്ട്് പുനരാരംഭിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കര്‍ഷക വേദി ജനറല്‍ സെക്രട്ടറി ബാബു കുട്ടന്‍ചിറ അധ്യക്ഷത വഹിച്ച യോഗം പ്രസിഡണ്ട് വി ജെ ലാലി ഉദ്്ഘാടനം ചെയ്തു.
വി.കെ സുഗതന്, ഇ.പി രാഘവന് പിള്ള, സി.വി തോമസ്കുട്ടി, എം. ഗോപാലകൃഷ്ണപിള്ളി. ലീലാമ്മ വര്‍ഗ്ഗീസ്,കെ.കെ പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു
Post Your Comments