KeralaLatest News

കുട്ടികളെ ക്രൂരമായി ഉപദ്രവിച്ചു ; അമ്മയ്ക്കും കാമുകനുമെതിരെ നടപടി

കൊച്ചി: കുട്ടികളെ ക്രൂരമായി ഉപദ്രവിച്ച അമ്മയ്ക്കും കാമുകനുമെതിരെ കേസെടുത്തു.
14ഉം 11​ഉം വ​യ​സു​ള്ള പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത മ​ക്ക​ളെ വാ​യി​ല്‍ തു​ണി​തി​രു​കി​യും ക​ത്തി​കാ​ട്ടി​യും ബെ​ല്‍​റ്റി​ന​ടി​ച്ചും അമ്മയും കാമുകനും പീഡിപ്പിക്കുകയായിരുന്നു.

അ​യ​ന്പി​ള്ളി ഭാ​ഗ​ത്ത് വാ​ട​കയ്ക്ക് താ​മ​സി​ക്കു​ന്ന യുവതിക്കെതിരെ അവരുടെ ഭ​ര്‍​ത്താ​വാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്. ചൈ​ല്‍​ഡ് ലൈ​നി​ല്‍ ന​ല്‍​കി​യ പ​രാ​തി​യെ തു​ട​ര്‍​ന്ന് പോ​ലീ​സ് എ​ത്തി കുട്ടികളിൽനിന്നും മൊ​ഴി​യെ​ടു​ത്തു. അ​മ്മ​യ്ക്കും കാ​മു​ക​നും എ​തി​രേ ബാ​ല​പീ​ഡ​ന​ത്തി​നു കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

വി​ദേ​ശ​ത്തു​ള്ള ഭ​ര്‍​ത്താ​വു​മാ​യി പി​ണ​ങ്ങി നി​ല്‍​ക്കു​ന്ന വീ​ട്ട​മ്മ​യു​ടെ കൂ​ടെ​യാ​ണ് ഇ​വ​രു​ടെ മ​ക്ക​ള്‍ ര​ണ്ടു​പേ​രും താ​മ​സി​ക്കു​ന്ന​ത്. കു​റ​ച്ച്‌ ദി​വ​സം മുമ്പ് ഇ​വ​ര്‍ മ​ക്ക​ളെ​യും കൂ​ട്ടി അ​തി​ര​ന്പി​ള്ളി​യി​ല്‍ ടൂ​ര്‍ പോ​യ സ​മ​യ​ത്താ​ണ് ഉപദ്രവിച്ചത്. ഇ​ക്കാ​ര്യം മ​ക്ക​ള്‍ വി​ദേ​ശ​ത്തു​ള്ള അ​ച്ഛ​നെ അ​റി​യി​ച്ച​തി​നെത്തുട​ര്‍​ന്നാ​ണ് ഇ​ദ്ദേ​ഹം ചൈ​ല്‍​ഡ് ലൈ​ന്‍ പ്ര​വ​ര്‍​ത്ത​ക​രെ വി​വ​രം അ​റി​യി​ച്ച​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button