ആതന്‍സ്: ഗ്രീസിലെ സെന്റ് ഡയനീഷ്യസ് ഓര്‍ത്തഡോക്സ് പള്ളിക്കു സമീപം ബോംബ് സ്ഫോടനം. സംഭവത്തിൽ 2 പേര്‍ക്കു പരുക്കേറ്റു. നഗരത്തിലെ തിരക്കേറിയ കലൊനാകി മേഖലയിലെ പള്ളിയില്‍ സെന്റ് സ്റ്റീഫന്‍സ് ദിനത്തോടനുബന്ധിച്ചുള്ള ചടങ്ങിനു മുന്‍പായിരുന്നു സ്ഫോടനം. കാര്യമായ നാശനഷ്ടമില്ല. പള്ളിയുടെ കവാടത്തിനു സമീപം കണ്ട സ്ഫോടകവസ്തു പള്ളിയിലെ സഹായികളിലൊരാള്‍ വാഹനങ്ങളിടുന്ന സ്ഥലത്തേക്കു മാറ്റിയശേഷം പൊലീസിനെ അറിയിച്ചു. അവര്‍ എത്തും മുന്‍പ് സ്ഫോടനം നടന്നു.
Post Your Comments