തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ്‍ലൈന്‍ തട്ടിപ്പ് മാഫിയ സജീവമായതിനു പിന്നാലെ എടിഎം തട്ടിപ്പിനെ കുറിച്ച് ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. വ്യാജ എടിഎം നിര്‍മിക്കാനായി ആയിരക്കണക്കിന മലയാളികളുടെ വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ വില്‍പ്പനയ്ക്ക് വച്ചിട്ടുള്ളതായണ് വിവരം. കാര്‍ഡുകളുടെ പുറകിലുള്ള മാഗ്‌നെറ്റിക് സ്ട്രിപ്പിലുള്ള വിവരങ്ങാണ് വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്. അതേസമയം അക്കൗണ്ടിനുള്ള പണത്തിന്റെ തോത് അനുസരിച്ചാണ് വില നിശ്ചയിച്ചിരിക്കുന്നത്.
20,000 രൂപ ബാലന്‍സ് ഉള്ള ഒരു കാര്‍ഡ് വിവരങ്ങള്‍ക്ക് 3,100 രൂപ, ഒരു ലക്ഷത്തിലധികം രൂപയുള്ള അക്കൗണ്ടാണെങ്കില്‍ 17,500 രൂപ എന്നിങ്ങനെയാണ് വിലവിവരം. തുടര്‍ന്ന് ഈ വിവരങ്ങള്‍ ഉപയോഗിച്ച് വാങ്ങുന്നവര്‍ക്ക് പുതിയ കാര്‍ഡ് നിര്‍മ്മിക്കാനാകും. എന്നാല്‍ ഈ കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കാന്‍ നോക്കുമ്പോള്‍ ബാലന്‍സ് ഇല്ലെങ്കില്‍ മാസാവസാനം ശമ്പളം എത്തുന്ന തീയതി വരെ കാത്തിരിക്കാനുള്ള നിര്‍ദ്ദേശവും തട്ടിപ്പുകാര്‍ നല്‍കുന്നു.
ഈ കാര്‍ഡുകള്‍ ഉപയോഗിച്ച് വന്‍ തട്ടിപ്പ് നടത്തുന്നത് തെളിഞ്ഞതോടെയാണ് റിസര്‍വ് ബാങ്ക്
ജനുവരി ഒന്നു മുതല്‍ മാഗ്‌നെറ്റിക് കാര്‍ഡുകള്‍ ഉപേക്ഷിക്കാന്‍ ഉത്തരവിറക്കിയത്. എന്നാല്‍ ഇതിനോടകം തന്നെ ഈ വിവരങ്ങള്‍ ഉപയോഗിച്ച് പലരുടെ പണം തട്ടിയെടുത്തിരിക്കണമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
Post Your Comments