കർണ്ണാവതി : എബിവിപി ദേശീയ സമ്മേളനം ഗുജറാത്തിലെ കർണ്ണാവതിയിൽ പുരോഗമിക്കുന്നു . സമ്മേളനം ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപണി ഉദ്‍ഘാടനം ചെയ്തു. ദേശീയ അദ്ധ്യക്ഷനായി തമിഴ്‍നാട്ടിൽ നിന്നുള്ള ഡോ എസ് സുബയ്യയും ജനറൽ സെക്രട്ടറിയായി ഹിമാചൽ പ്രദേശിൽ നിന്നുള്ള ആശിഷ് ചൗഹാനും തെരഞ്ഞെടുക്കപ്പെട്ടു.
കേരളത്തിൽ നിന്നും എബിവിപി സംസ്ഥാന പ്രസിഡന്‍റായി കെ പ്രിന്‍റു മഹാദേവിനെയും, സംസ്ഥാന സെക്രട്ടറിയായി മനു പ്രസാദിനെയും തെരഞ്ഞെടുത്തു. 30 വരെയാണ് സമ്മേളനം. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും സമ്മേളനത്തിൽ പങ്കെടുക്കും.വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 4200 ഓളം പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.
Post Your Comments