Latest NewsKerala

കണ്ണൂര്‍ വിമാനത്താവളത്തില്‍ എസ്‌കലേറ്റര്‍ അപകടം: പത്ത് പേര്‍ക്ക് പരിക്ക്

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിലെ എസ്‌കലേറ്ററില്‍ നിന്നും വീണ് പത്തു പേര്‍ക്ക് പരുക്ക് പറ്റി. കഴിഞ്ഞ 25ന് രാത്രിയാണ് സംഭവമുണ്ടായത്. ക്രിസ്മസ് ദിനത്തില്‍ വിമാനത്താവളം സന്ദര്‍ശിക്കാന്‍ എത്തിയവകാണ് എസ്‌കലേറ്ററില്‍ നിന്നും വീണത്. അറൈവല്‍ ഫ്ളോറില്‍ നിന്നും ഡിപ്പാര്‍ച്ചര്‍ ഭാഗത്തേക്ക് പ്രവേശിക്കുന്ന യന്ത്രപ്പടിയിലായിരുന്നു അപകടം. അതേസമയം ഉദ്ഘാടനം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ ഇത്തരമൊരു വാര്‍ത്ത് തീര്‍ത്തും അശുഭകരമാണ്.

അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് എയര്‍പോര്‍ട്ട് ക്ലിനിക്കില്‍ നിന്നു പ്രാഥമിക ചികിത്സ നല്‍കി. കൂടുതല്‍ പരുക്കേറ്റ നാലു പേരെ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് രണ്ടു ദിവസമായി എസ്‌കലേറ്ററിന്റെ പ്രവര്‍ത്തനം നിര്‍ത്തി വച്ചു. കൂടാതെ യന്ത്രപ്പടി ഉപയോഗിച്ചു പരിചയമില്ലാത്ത പ്രായമായവര്‍, കുട്ടികള്‍ എന്നിവര്‍ക്ക് നിയന്ത്രണ ഏര്‍പ്പെടുത്തുന്നതടക്കമുള്ള സുരക്ഷാ നടപടികള്‍ പരിഗണനയിലാണെന്ന് കിയാല്‍ അധികൃതര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button