തിരുവനന്തപുരം: സർക്കാർ സംഘടിപ്പിക്കുന്ന വനിതാ മതിലിൽ പങ്കെടുക്കുന്നവർക്ക് രണ്ട് ദിവസം അവധിയും വേതനവും നൽകാൻ തീരുമാനം.ജനുവരി ഒന്നിന് നടക്കുന്ന മതിലില്‍ പരമാവധി തൊഴിലുറപ്പുകാരെ പങ്കാളികളാക്കണമെന്നും എന്നാല്‍ നിര്‍ബന്ധിക്കേണ്ടതില്ലെന്നുമാണു ഔദ്യോഗിക നിര്‍ദേശം. ഇതിനായി ഒരു ദിവസത്തെ കൂലിയും ഒരു ദിവസത്തെ അധിക അവധിയും നല്‍കി കൂടുതല്‍ പേരെ മതിലിന്റെ ഭാഗമാക്കാനാണ് നീക്കം.
ജനുവരി ഒന്നിനു ഹാജര്‍ ബുക്ക് (മസ്റ്റര്‍ റോള്‍) പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിക്കു നല്‍കുമ്പോൾ തൊഴിലാളികളുടെ ഒപ്പ് രേഖപ്പെടുത്താനാണു നീക്കം. സിപിഎമ്മിന്റെ എംഎന്‍ആര്‍ഇജിഎസ് വര്‍ക്കേഴ്‌സ് യുണിയന്‍ മുഖേന തൊഴിലുറപ്പുകാരെ മതിലില്‍ പങ്കെടുപ്പിക്കാന്‍ സമ്മര്‍ദം ശക്തമാക്കിയിട്ടുണ്ട്.
തൊഴിലാളികൾ പങ്കെടുത്തില്ലെങ്കില്‍ മസ്റ്റര്‍റോളില്‍ നിന്ന് ഒഴിവാക്കുമെന്നാണു ചില ജില്ലകളിലെ മുന്നറിയിപ്പ്. നിശ്ചിത എണ്ണം തൊഴിലാളികളെ പങ്കെടുപ്പിക്കാനും ചിലയിടത്തു നിര്‍ദേശമുണ്ട്. ഇവരുടെ തൊഴില്‍ കാര്‍ഡ് അടക്കമുള്ള വിവരങ്ങളുടെ പട്ടിക തയാറാക്കണം.
Post Your Comments