UAELatest News

ബാലാവകാശ നിയമം കർശനമാക്കി യു.എ.ഇ

പുതുതായി 23 വകുപ്പുകൾ കൂടെ കൂട്ടിച്ചേർത്ത് യുഎഇ ബാലാവകാശ നിയമം കർശനമാക്കി. യുഎഇവൈസ് പ്രസിഡറ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ആണ് ഉത്തരവിറക്കിയത്. 15 വയസിൽ താഴെയുള്ള കുട്ടികളെ കൊണ്ട് പണിയെടുപ്പിക്കുന്നത് കർശനമായി വിലക്കിയിട്ടുണ്ട്.

കുട്ടികൾക്കെതിരായ അതിക്രമം റിപ്പോർട്ട് ചെയ്യുന്നതിനായി സ്കൂളുകളെയും സ്കൂൾ അധികൃതരെയും ഉൾപ്പെടുത്തി ഒരു സംവിധാനത്തിന് രൂപം നൽകിയിട്ടുണ്ട്. 15 വയസിനു മുകളിലുള്ള കുട്ടികൾ ജോലിയെടുക്കാൻ ആരോഗ്യമുള്ളവരാണെന്ന് രണ്ട് മന്ത്രാലയങ്ങൾ രേഖപ്പെടുത്തണം. മാത്രമല്ല കുടുംബങ്ങൾക്ക് സംരക്ഷിക്കാൻ സാധിക്കാത്ത കുട്ടികളെ ഏറ്റെടുക്കാൻ നിയമപരമായേ സാധിക്കൂ. യു.എ.ഇയിൽ പ്രദർശിപ്പിക്കുന്ന സിനിമകൾ, ഷോകൾ എന്നിവ കുട്ടികൾക്കും കാണാൻ പറ്റുന്നതാണെന്ന് രേഖപ്പെടുത്തണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button