Latest NewsIndia

തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി : പ്രതിപക്ഷ പാർട്ടികൾക്ക് ആശങ്ക

അഭ്യൂഹങ്ങള്‍ക്കിടയിലാണ് പ്രധാനമന്ത്രിയുമായുള്ള ചന്ദ്രശേഖര്‍ റാവുവിന്റെ കൂടിക്കാഴ്ച .

ന്യൂഡൽഹി: തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. തിരഞ്ഞെടുപ്പു വിജയിച്ച ശേഷം ചന്ദ്രശേഖര്‍ റാവു ആദ്യമായാണ് പ്രധാനമന്ത്രി മോദിയെ കാണുന്നത്. കെസി ആറും തെലുങ്കുദേശം പാര്‍ട്ടിയും മമതാ ബാനര്‍ജിയുമായി ചേര്‍ന്ന് മൂന്നാം മുന്നണിയുമായി മുന്നോട്ടുപോകും എന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് പ്രധാനമന്ത്രിയുമായുള്ള ചന്ദ്രശേഖര്‍ റാവുവിന്റെ കൂടിക്കാഴ്ച . ഓഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കുമായും മമതാ ബാനര്‍ജിയുമായും കെസിആര്‍ രണ്ടുദിവസം മുന്‍പ് സന്ദര്‍ശനം നടത്തിയിരുന്നു.

തെലങ്കാനയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രഫണ്ടുകള്‍ നല്‍കുന്നതിനെപ്പറ്റിയും മറ്റു കാര്യങ്ങളും മോദിയുമായുള്ള കൂടിക്കാഴ്ചയിൽ സംസാരിച്ചു. മൂന്നാം മുന്നണിയുടെ ചര്‍ച്ചകള്‍ക്കിടയില്‍ നരേന്ദ്രമോദിയുമായി കെസിആര്‍ ചര്‍ച്ചകള്‍ നടത്തുന്നത് തിരഞ്ഞെടുപ്പ് സഖ്യങ്ങളുമായി ബന്ധപ്പെട്ടാണോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ സംശയിയ്ക്കുന്നത്. ബിജെപിയെയും കോണ്‍ഗ്രസ്സിനേയും ഒരുപോലെ വിമര്‍ശിയ്ക്കുന്ന ചന്ദ്രശേഖര്‍ റാവു കോണ്‍ഗ്രസ്സുമായി വലിയ ശത്രുതയിലാണ് .

shortlink

Related Articles

Post Your Comments

Related Articles


Back to top button