ആലപ്പുഴ: വനിതാമതില്‍ തുഷാര്‍ വെള്ളാപ്പിള്ളിയുടെ സഹകരണം സംബന്ധിച്ചു നടക്കുന്ന ചര്‍ച്ചകള്‍ക്ക് പിന്നിലുള്ളത് അച്ഛനേയും മകനേയും തല്ലിക്കാനാുള്ള ഉദ്ദേശമാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അങ്ങനെയാരെങ്കിലും തല്ലിക്കാന്‍ നോക്കിയാല്‍ തല്ലി പിരിയുന്ന ബന്ധമല്ല ഞങ്ങള്‍ തമ്മിലുള്ളതെന്നും, അതൊക്കെ വെറും കണക്കു കൂട്ടല്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ തുഷാര്‍ യോഗത്തിന്റെ വൈസ് പ്രസിഡന്റ് കൂടിയാണെന്നും അദ്ദേഹവും ബിഡിജെഎസിന്റെ മറ്റ് നേതാക്കളും ചേര്‍ന്നു നടത്തിയ യോഗത്തിലാണ് മതില്‍ ചേരണമെന്ന് തീരുമാനിച്ചതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
കൂടാതെ വനിതാ മതില്‍ എന്ന് ഇടതുപക്ഷ ആശയത്തില്‍ നന്മ കണ്ടതു കൊണ്ടാണ് അതില്‍ പങ്കാളിയാവാന്‍ തീരുമാനിച്ചതെന്നും വെള്ളാപ്പള്ളി പറഞ്ഞു.അതേസമയം ഇതില്‍ വിശ്വാസികള്‍ക്കും കോണ്‍ഗ്രസിനും, കമ്മ്യൂണിസ്റ്റുകള്‍ക്കും ബിജെപിക്കും ഭാഗമാകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം അയ്യപ്പജ്യോതിയില്‍ പങ്കെടുത്ത എസ്എന്‍ഡിപി പ്രവര്‍ത്തകര്‍ക്കെതിരെ നടപടി ഉണ്ടാകുമോ എന്ന ചോദ്യത്തിന് വെള്ളാപ്പിള്ളി ഇല്ലെന്നാണ് മറുപടി പറഞ്ഞത്. എസ്എന്‍ഡിപി അയ്യപ്പജ്യോതിക്ക് എതിരല്ല. അയ്യപ്പജ്യോതിയില്‍ പങ്കെടുക്കരുതെന്ന് എസ്എന്‍ഡിപി യോഗം ആരോടും പറഞ്ഞിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Post Your Comments