കണ്ണൂര്‍: മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ നിര്‍ദേശ പ്രകാരം 2018-19ലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കണ്ണൂര്‍ നിയോജക മണ്ഡലത്തിലെ തകര്‍ന്ന റോഡുകളുടെ പുനരുദ്ധാരണത്തിന് അനുമതിയായി. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ഭരണാനുമതി നല്‍കി.
മുണ്ടേരി ഗ്രാമപഞ്ചായത്തിലെ പുതുയാണ്ടി പീടിക-ഏച്ചൂര്‍ കോട്ടം റോഡ് (എട്ട് ലക്ഷം രൂപ), ഹാജി മൊട്ട-മാച്ചേരി റോഡ് (അഞ്ച് ലക്ഷം), കണ്ണൂര്‍ കോര്‍പറേഷനിലെ പഞ്ചായത്ത് കിണര്‍-പുറത്തീല്‍ റോഡ്, തട്ട്പറമ്പ് നാഗത്തടം റോഡ്, തഖ്വ പള്ളി സി.എച്ച്.എം സ്‌കൂള്‍ റോഡ് (ഏഴ് ലക്ഷം വീതം), അശോക ആശുപത്രി-സൂര്യ സില്‍ക്‌സ് ബി.എസ്.എന്‍എല്‍ റോഡ്, പാതിരിപ്പറമ്പ് താഴെ മുണ്ടയാട് റോഡ്, നാക്കടി കുന്നുമ്ബ്രം പുഴാതി അതിര്‍ത്തി റോഡ് (ആറ് ലക്ഷം വീതം), മാതൃഭൂമി-ആറ്റടപ്പ റോഡ്, താഴെ ചൊവ്വ തങ്കയക്കുന്ന്-കിഴക്കേകര കോളനി റോഡ്
അവേര-മുരടക്കിപാലം റോഡ്, കണ്ണോത്തുംചാല്‍ ഇ.എം.എസ് റോഡ്, മട്ടന്നൂര്‍ റോഡ് എടച്ചൊവ്വ വയല്‍ റോഡ്, അമ്മാകുന്നത്ത് മാണിയാരത്ത് റോഡ്, ശ്രീനാരായണ ഗുരു ഷെല്‍ട്ടര്‍ ശിശുമന്ദിരം ടച്ച് റോഡ് (അഞ്ച് ലക്ഷം വീതം), ശ്രീനാരായണ സദനം ഒണ്ടേന്‍പറമ്ബ് റോഡ് (നാല് ലക്ഷം), നൂഞ്ഞിന്‍കാവ് തിലാന്നൂര്‍ സത്രം റോഡ്, മാച്ചേരി നുച്ചിലോട്ട് വയല്‍ റോഡ്, മാച്ചേരി നല്ലാഞ്ചി റോഡ് (മൂന്ന് ലക്ഷം വീതം) എന്നിവയ്ക്കാണ് സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയിരിക്കുന്നത് കോര്‍പറേഷനിലെയും മുണ്ടേരി പഞ്ചായത്തിലെയും പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍മാരുടെ നേതൃത്വത്തിലാണ് പുനരുദ്ധാരണ പ്രവര്‍ത്തനം.
Post Your Comments