KeralaLatest News

മുത്തലാഖ് ബില്‍ ലോക്സഭയില്‍ പാസായി

ന്യൂ ഡൽഹി : മുത്തലാഖ് ബില്‍ ലോക്സഭയിൽ പാസായി. 245പേർ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തു. 11 പേർ എതിർത്തു. പ്രതിപക്ഷ ഭേദഗതികൾ വോട്ടിനിട്ട് തള്ളി. സിപിഎമ്മും,എൻ കെ പ്രേമചന്ദ്രനും ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തു. കേന്ദ്ര സർക്കാർ പ്രതിപക്ഷം മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങള്‍ കൂടി അംഗീകരിച്ചായിരുന്നു ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്. ശേഷം ഓര്‍ഡിനന്‍സിലുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി രണ്ടാമതും ബില്‍ അവതരിപ്പിച്ചപ്പോൾ പ്രതിപക്ഷം ഒന്നടങ്കം ലോക്സഭയില്‍ ബില്ലിനെ എതിര്‍ക്കുകയായിരുന്നു. അതിനാൽ രാജ്യസഭയില്‍ ഇത് പാസാകാന്‍ സാധ്യതയില്ലെന്നാണ് റിപ്പോർട്ട്.

കോണ്‍ഗ്രസ് വോട്ടെടുപ്പിൽ പങ്കെടുക്കാതെ സഭയില്‍നിന്ന് ഇറങ്ങിപ്പോയെങ്കിലും കുറച്ച് പ്രതിപക്ഷ അംഗങ്ങളും സി പി എം അംഗങ്ങളും സഭയില്‍ തുടര്‍ന്നു. പ്രതിപക്ഷം കൊണ്ടുവന്ന എല്ലാ വ്യവസ്ഥകളും വോട്ടിനിട്ട് തള്ളിക്കൊണ്ടാണ് ഭരണപക്ഷം ലോക്സഭയില്‍ വിജയം ഉറപ്പിച്ചത്. ബിൽ ലോക്സഭയില്‍ പാസായതിനെ ഭാരത് മാതാകി ജയ് എന്ന് മുദ്രാവാക്യം വിളിച്ചാണ് ബിജെപി അംഗങ്ങള്‍ സ്വാഗതം ചെയ്തത്.

കോണ്‍ഗ്രസ്, അണ്ണാ ഡി എം കെ, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളാണ് വോട്ടെടുപ്പ് ബഹിഷ്കരിച്ചത്. ഓർഡിനൻസിനെതിരെയുള്ള എൻകെ പ്രേമചന്ദ്രൻറെ പ്രമേയം സ്പീക്കർ തള്ളി. മുത്തലാഖ് ക്രിമിനല്‍ കുറ്റമാണെന്നു ബില്ല് വ്യക്തമാക്കുന്നു. ഇത് എടുത്തുകളയണമെന്ന ആവശ്യമാണ് വോട്ടെടുപ്പില്‍ തള്ളി പോയത്. കോണ്‍ഗ്രസ് ആദ്യം തന്നെ മൂന്ന് വര്‍ഷത്തെ ശിക്ഷ എടുത്ത് കളയണം എന്നാണ് ആവശ്യപ്പെട്ടത്. ബില്ലില്‍ ഒമ്പത് വ്യവസ്ഥകളാണ് ഉള്ളത്. ഇതില്‍ ഓരോ വ്യവസ്ഥകളിലും വോട്ടുടുപ്പ് നടക്കുകയാണ്.

മുത്തലാഖ് നിരോധന ബിൽ പിൻവലിക്കണമെന്നും മതപരമായ വിഷയങ്ങളിൽ ഇടപെടരുതെന്നും കോൺഗ്രസ് ലോക്സഭയിൽ ആവശ്യപ്പെട്ടു. ബില്ലിൽ മാറ്റങ്ങൾ വരുത്തിയാൽ അംഗീകരിക്കാം എന്നായിരുന്നു കോൺഗ്രസിൻറെ ആദ്യനിലപാടിൽ നിന്നാണ് ഇപ്പോൾ ബില്ല് അനാവശ്യമെന്ന നിലപാടിലേക്ക് കോൺഗ്രസ്സ് എത്തിയത്. ബില്ലിനെ എതിർക്കാൻ . നിയസഭാ തെരഞ്ഞെടുപ്പിലെ വിജയമാണ് കോൺഗ്രസിന് ബലം നല്‍കുന്നത്. അതോടൊപ്പം തന്നെ ബില്ല് പാസാക്കാൻ അണ്ണാ ഡിഎംകെ ബിജു ജനതാദൾ തുടങ്ങിയ കക്ഷികളുടെ സഹകരണം ബിജെപി തേടിയെങ്കിലും അണ്ണാ ഡി എം വോട്ടെടുപ്പ് ബഹിഷ്കരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button