ന്യൂഡല്‍ഹി: മുത്തലാക്ക് ബില്ലില്‍ സഭയില്‍ ചര്‍ച്ചയായപ്പോള്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും ഇതിനോട് പ്രതികരിച്ചു. . സതിയും സ്ത്രീധനവും ഇന്നില്ല. അതുപോലെ മുത്തലാക്കും നിരോധിച്ച് കൂടേയെന്ന് മന്ത്രി സഭയില്‍ ചോദിച്ചു. മുത്തലാക്ക് ബില്ലിനെതിരായ പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് ഇറാനി ഈ ചോദ്യം ചോദിച്ചത്. ബില്ലിനെ എതിര്‍ക്കുന്ന കോണ്‍ഗ്രസ് എന്തുകൊണ്ട് അവരുടെ ഭരണകാലത്ത് നിയമം കൊണ്ടുവന്നില്ല എന്നും സ്മൃതി ചോദിച്ചു.
മുസ്ലിം സ്ത്രീകളുടെ വിവാഹ സംരക്ഷണ അവകാശ നിയമം സഭയില്‍ വോട്ടിനിട്ടിരുന്നു. വോട്ടെടുപ്പില്‍ 238 പേര് ബില്ലിനെ അനുകൂലിച്ചും 12 പേര് എതിര്‍ത്തും വോട്ട് ചെയ്തു. ബില്ല് സംയുക്ത സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യമുയര്‍ന്നെങ്കിലും സര്‍ക്കാര്‍ അംഗീകരിച്ചില്ല.
Post Your Comments