Latest NewsIndia

മു​ത്ത​ലാ​ക്ക് ബില്ലില്‍ സഭയില്‍ ചോദ്യവുമായി സ്മൃ​തി ഇ​റാ​നി​

ന്യൂ​ഡ​ല്‍​ഹി:  മുത്തലാക്ക് ബില്ലില്‍ സഭയില്‍ ചര്‍ച്ചയായപ്പോള്‍ കേ​ന്ദ്ര​മ​ന്ത്രി സ്മൃ​തി ഇ​റാ​നിയും ഇതിനോട് പ്രതികരിച്ചു. . സ​തി​യും സ്ത്രീ​ധ​ന​വും ഇന്നില്ല. അതുപോലെ മുത്തലാക്കും നിരോധിച്ച് കൂടേയെന്ന് മന്ത്രി സഭയില്‍ ചോദിച്ചു. മു​ത്ത​ലാ​ക്ക് ബി​ല്ലി​നെ​തി​രാ​യ പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ത്തി​നിടെയാണ് ഇറാനി ഈ ചോദ്യം ചോദിച്ചത്. ബി​ല്ലി​നെ എ​തി​ര്‍​ക്കു​ന്ന കോ​ണ്‍​ഗ്ര​സ് എ​ന്തു​കൊ​ണ്ട് അ​വ​രു​ടെ ഭ​ര​ണ​കാ​ല​ത്ത് നി​യ​മം കൊ​ണ്ടു​വ​ന്നി​ല്ല എ​ന്നും സ്മൃ​തി ചോ​ദിച്ചു.

മു​സ്ലിം സ്ത്രീ​ക​ളു​ടെ വി​വാ​ഹ സം​ര​ക്ഷ​ണ അ​വ​കാ​ശ നി​യ​മം സഭയില്‍ വോ​ട്ടി​നി​ട്ടിരുന്നു. വോ​ട്ടെ​ടു​പ്പി​ല്‍ 238 പേ​ര്‍ ബി​ല്ലി​നെ അ​നു​കൂ​ലി​ച്ചും 12 പേ​ര്‍ എ​തി​ര്‍​ത്തും വോ​ട്ട് ചെ​യ്തു. ബി​ല്ല് സം​യു​ക്ത സെ​ല​ക്‌ട് ക​മ്മി​റ്റി​ക്ക് വിടണമെന്ന് ആവശ്യമുയര്‍ന്നെങ്കിലും സ​ര്‍​ക്കാ​ര്‍ അം​ഗീ​ക​രി​ച്ചി​ല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button