Latest NewsKerala

സഞ്ചാരിയായ സന്ദീപിനെ കാണാതായതല്ല: ഭാര്യയേയും മകളേയും ഉപേക്ഷിച്ച് കാമുകിക്കൊപ്പം മുങ്ങിയത്

കോഴിക്കോട്•കര്‍ണാടകയിലൂടെയുള്ള ബൈക്ക് റൈഡിനിടെ കാണാതായ കുറ്റ്യാടി മൊകേരി സ്വദേശി സന്ദീപിന്റെ തിരോധാന നാടകത്തിന് ഒടുവില്‍ അന്ത്യം. സന്ദീപിനെ മുംബൈ കല്‍വയില്‍ വെച്ച് കാമുകി അശ്വനിക്കൊപ്പം അന്വേഷണ സംഘം കണ്ടെത്തിയതോടെയാണ് തിരോധാനം നാടകമാണെന്ന് വ്യക്തമായത്.

ഭാര്യയേയും എല്‍.കെ.ജി വിദ്യാര്‍ഥിയായ കുട്ടിയേയും ഉപേക്ഷിച്ച് കാമുകിയോടൊപ്പം ജീവിക്കാന്‍ വേണ്ടി സന്ദീപ്‌ മനപൂര്‍വ്വം സൃഷ്ടിച്ചതായിരുന്നു തിരോധാനം. നവംബര്‍ 25 മുതലാണ് ഇയാളെ കാണാതായത്. ഇയാള്‍ സഞ്ചരിച്ചിരുന്ന ബൈക്കും ബാഗും മറ്റും തുംഗ നദി തീരത്ത് കണ്ടെത്തിയതിനെത്തുടര്‍ന്ന് പോലീസ് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. അതിനിടെ ഇയാള്‍ കൊല്ലപ്പെട്ടിരിക്കാമെന്ന അഭ്യൂഹവും ശക്തമായിരുന്നു.

പോലീസ് അന്വേഷണം നടന്നുവരവേയാണ് ഡിസംബര്‍ 10 മുതല്‍ കോഴിക്കോട് തൊണ്ടയാട് സ്വദേശിനിയായ അശ്വനിയെ കാണാനില്ലെന്ന് കാട്ടി മെഡിക്കല്‍ കോളേജ് സ്റ്റേഷനില്‍ പരാതി ലഭിക്കുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പോലീസിന് നിര്‍ണായക വിവരം ലഭിച്ചത്. സന്ദീപ് ജോലി ചെയ്തിരുന്ന കോഴിക്കോട് ഹൈലൈറ്റ് ബിസിനസ് പാര്‍ക്കിലെ ഐബേര്‍ഡ് മീഡിയ കമ്പനിയില്‍ കുറച്ചുകാലം ജോലി നോക്കിയിരുന്ന പെണ്‍കുട്ടിയാണ് അശ്വനി. സ്ഥാപനത്തിലെ മാര്‍ക്കറ്റിംഗ് മാനേജരായിരുന്നു സന്ദീപ്.

മുംബൈ കല്‍വയില്‍ ഒരു ട്രാന്‍സ് ജെന്‍ഡര്‍ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് സന്ദീപിനെയും കാമുകിയെയും കേരള പോലീസ് കണ്ടെത്തിയത്. തന്റെ ഫോണ്‍ സംബന്ധിച്ച് അന്വേഷണം നടത്തുക്കുന്നുണ്ടെന്ന് രഹസ്യമായി അറിഞ്ഞ സന്ദീപ് ആദ്യം ഇവിടെ നിന്നും കടന്ന് കളഞ്ഞുവെങ്കിലും പോലീസ് ഉദ്യോഗസ്ഥര്‍ പോയെന്ന് ധരിച്ച് വീണ്ടും സ്ഥലത്തെത്തിയതോടെയാണ് മുംബൈ പോലീസിന്റെ സഹായത്തോടെ ഇരുവരേയും കണ്ടെത്തിയത്.

ബൈക്കും പൊട്ടിയ വാച്ചും കര്‍ണാടക തുംഗ നദിക്കരയില്‍ പോലീസ് കണ്ടെത്തിയിരുന്നുവെങ്കിലും ഇത് കൊലപാതകമാണെന്ന് നാട്ടുകാരേയും വീട്ടുകാരേയും തെറ്റിദ്ധരിപ്പിക്കാന്‍ സന്ദീപ് കരുതിക്കൂട്ടി ചെയ്ത ഐ.ടി ബുദ്ധിയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

നവംബര്‍ 24-ന് ആയിരുന്നു സന്ദീപ് തന്റെ ബൈക്കുമെടുത്ത് കര്‍ണാടകയിലേക്ക് പോയത്. തുടര്‍ന്ന് 25-ാം തീയതി മുതല്‍ ഇയാളെ കാണാതാവുകയായിരുന്നു. ഇടയ്ക്കിടയ്ക്ക് ഒറ്റയ്ക്ക് യാത്രപോവുന്ന ശീലമുള്ള സന്ദീപ് വീട്ടില്‍ പറഞ്ഞ രണ്ട് ദിവസത്തിന് ശേഷവും എത്താതായതോടെയായിരുന്നു ഭാര്യ ഷിജി കോഴിക്കോട് നല്ലളം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

എസ്.ഐ പി. രാമകൃഷണന്റെ നേതൃത്വത്തില്‍ എ.എസ്.ഐ മോഹന്‍ദാസ്, രണ്‍വീര്‍, അബ്ദുള്‍ റഹ്മാന്‍, ഷാഫി എന്നിവരായിരുന്നു മുംബൈയിലെത്തി ഇവരെ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button