KeralaLatest News

മാവോയിസ്റ്റ് ആരോപണത്തിനെതിരെ മനിതി കോ ഓര്‍ഡിറ്റേര്‍ ശെല്‍വിയുടെ പ്രതികരണം

ചെന്നൈ: മനീതി പ്രവര്‍ത്തകര്‍ക്കെതിരെയുളള മാ വോയിസ്റ്റ് ആരോപണം മുഖവിലക്കെടുക്കുന്നില്ലെന്ന് മനിതി കോ ഓര്‍ഡിറ്റേര്‍ ശെല്‍വി. ശബരിമലയില്‍ ദര്‍ശനം സാധ്യമാക്കുന്നതിനായി ഇനിയും യുവതികളെ അയക്കുന്നതിനുളള ശ്രമം തുടരുമെന്നും ശെല്‍വി പറഞ്ഞു.

ശബരിമലയില്‍ പ്രവേശിക്കുന്നതിനുളള ആവശ്യം ബോധിപ്പിക്കുന്നതിനായി മുഖ്യമന്ത്രിയെ നേരില്‍ കാണുമെന്നും അവര്‍ അറിയിച്ചു. മകരവിളക്കിന് തന്നെ കയറണമെന്ന് നിര്‍ബന്ധമില്ലെന്നും എന്നാല്‍ ശബരിമലയില്‍ കയറിയിരിക്കുമെന്നാണ് ശെല്‍വി മാധ്യമങ്ങളോട് പറഞ്ഞത്. ചെന്നൈയില്‍ കേരള പൊലീസുകാര്‍ സുരക്ഷ നല്‍കിയെന്നും അവര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button