തിരുവനന്തപുരം: മലയാറ്റൂര്‍ സ്മൃതി എന്ന പേരില്‍ ലയാറ്റൂര്‍ രാമകൃഷ്ണന് അനുസ്മരണം സംഘടിപ്പിച്ചു. കേരള ലളിതകലാ അക്കാദമി പ്രസ്ക്ലബിന്റെ ആഭിമുഖ്യത്തിലായിരുന്നു അനുസ്മരണം. ഡോ.ഡി. ബാബു പോള്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഏതു കാര്യത്തിലും നര്‍മബോധം കണ്ടെത്താന്‍ കഴിയുന്ന ഒരു യഥാര്‍ത്ഥ ബഹുമുഖ പ്രതിഭയായിരുന്നു മലയാറ്റൂര്‍ രാമകൃഷ്ണനെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. സ്ഥാപനമോ വാര്‍ഷിക അനുസ്മരണ സമ്മേളനങ്ങളോ സംഘടിപ്പിച്ചില്ലെങ്കിലും മലയാറ്റൂര്‍ ജനഹൃദയങ്ങളില്‍ ജീവിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലളിതകലാ അക്കാദമി ചെയര്മാന് നേമം പുഷ്പരാജ് അധ്യക്ഷനായിരുന്നു. ചിത്രകാരന് ബി.ഡി ദത്തന്, മുതിര്‍ന്ന പത്രപ്രവര്‍ത്തകരായ എസ്. ആര്. ശക്തിധരന്, ജി. ശേഖരന് നായര്‍,ലളിത കലാ അക്കാദമി ഗവേണിംഗ് കൗണ്‍സില്‍ അംഗം കാരയ്ക്കാമണ്ഡപം വിജയകുമാര്‍, പി എം ബിനുകുമാര്‍ എന്നിവര്‍ മലയാറ്റൂരിനെ അനുസ്മരിച്ചു.
Post Your Comments