മലപ്പുറം: മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ടുള്ള യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ലോംഗ് മാര്‍ച്ച് ഇന്ന്. കെ മുരളീധരന് മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് നേതൃത്വം നല്‍കും. മലപ്പുറം കോട്ടക്കല്‍ ചങ്കുപെട്ടി മുതല്‍ വളാഞ്ചേരിയിലെ മന്ത്രിയുടെ വീട് വരെയാണ് മാര്‍ച്ച്.
രാവിലെ 8.30 ന് ആരംഭിക്കുന്ന ലോംഗ് മാര്‍ച്ച് വൈകിട്ട് അഞ്ച് മണിക്കാണ് സമാപിക്കുക. യൂത്ത് ലീഗായിരുന്നു ജലീലിനെതിരെ ബന്ധു നിയമന ആരോപണവുമായി ആദ്യം രംഗത്തെത്തിയത് . ജലീലിന്റെ ബന്ധു അദീബിന് യോഗ്യതയില്ലെന്നും ബന്ധുവിനായി നടപടിക്രമങ്ങളില്‍ കെ ടി ജലീല്‍ അഴിമതി കാണിച്ചെന്നും യൂത്ത് ലീഗ് ആരോപിച്ചിരുന്നു.
Post Your Comments