KeralaLatest News

ഒറ്റയ്ക്കുള്ള പോരാട്ടത്തിൽ ഫാറൂഖ് വിജയിച്ചു; മാതാപിതാക്കൾ ഇനി അനാഥരാകില്ല

കണ്ണൂർ : ഒറ്റയ്ക്കുള്ള പോരാട്ടത്തിൽ ഇരിക്കൂർ സ്വദേശിയായ ഫാറൂഖ് വിജയിച്ചു. വൃദ്ധ മാതാപിതാക്കളെ ഉപേക്ഷിക്കുന്ന മക്കളെ നിയമപരമായി ശിക്ഷിക്കണമെന്നാവിശ്യപ്പെട്ട് ഫാറൂഖ് നൽകിയ അപേക്ഷയിൽ മേൽ സാമൂഹിക നീതി വകുപ്പ് ഉത്തരവ് ഇറക്കി.

2007 ൽ പാർലമെന്റിൽ പാസാക്കിയ മെയിന്റനൻസ് വെൽഫയർ ഓഫ് പേരന്റസ് ആന്റ് സീനിയർ സിറ്റീസൺ ആക്ട് ഫലപ്രദമായി നടപ്പിലാക്കണമെന്നാവിശ്യപെട്ട് 2015 ൽ കണ്ണൂർ കലക്ടർക്ക് നിവേദനം നൽകിയിരുന്നു. ഈ നിവേദനത്തിന്റെ പശ്ചാതലത്തിൽ കണ്ണൂർ ജില്ല ഭരണകൂടം ഈ നിയമം കാര്യക്ഷമമായി നടപ്പിലാക്കിയതിനെ തുടർന്ന് ജില്ലയിലെ വൃദ്ധ മന്ദിരങ്ങളിൽ താമസിക്കുന്നവരുടെ മക്കളുടെ മേൽ വിലാസം കണ്ടത്തുകയും ഇത് പ്രകാരം അറുപതോളം അന്തേവാസികളായവരെ ഉപാദികളൊടെ ജില്ലാം ഭരകൂടം ഏൽപ്പിക്കുകയും ചെയ്യുകയുണ്ടായി.

കണ്ണൂരിൽ നടപ്പിലാക്കിയ വളരെ ഫലവത്തായ നടപടി സംസ്ഥാനത്തൊട്ടാകെ നടപ്പിൽ വരുത്തണമെന്നാവിശ്യപെട്ട് നിയമ പോരാട്ടം നടത്തുന്ന ഫാറൂഖ് സാമൂഹിക നീതി ക്ഷേമ വകുപ്പ് മന്ത്രി കെ കെ ഷൈലജ ടീച്ചർക്ക് നൽകിയ നിവേദനത്തിന്റെ പശ്ചാത്തലത്തിലാണ് സാമൂഹി നീതി വകുപ്പ് കെഴിഞ്ഞ ദിവസം ഉത്തരവ് ഇറക്കുകയുണ്ടായത്.

 

ഇത് പ്രകാരം വൃദ്ധ സദനങ്ങളിൽ കഴിയുന്നവരുടെ മക്കളുടെ മേൽ വിലാസം കണ്ടത്തി അവരെ ഏൽപ്പിക്കുന്നതിന്നും ഇതിന്ന് വഴങ്ങാതവരെ നിയമ നിലവിലുള്ള ആക്ട് പ്രകാരം നടപടി സ്വീകരിക്കുന്നതിന്നും എല്ലാം ജില്ലാ സാമൂഹിക നീതി ഓഫീസർമാർക്കും ആ ർ ടി ഒവിനും ഓൾഡേജ് ഭവൻ സുപ്രണ്ടിനൊടും നടപടി സ്വീകരിക്കുന്നതിന്ന് ആവിശ്യപെട്ടു. ഇരിക്കൂറിലെ പരേതനായ കയാകൂൽ അഹമ്മദ് കുട്ടിയുടെയും ഹലീമയുടെയുടെയും മകനാണ് ഇദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button