KeralaLatest News

നാവികസേനാ ആസ്ഥാനത്തിലെ അപകടത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു

കൊച്ചി : കൊച്ചി ദക്ഷിണ നാവികസേന ആസ്ഥാനത്ത് രണ്ട് നവികസേനാ ഉദ്യോഗസ്ഥന്മാരുടെ മരണത്തിന് ഇടയാക്കിയ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. ഹെലിക്കോപ്റ്റര്‍ ഹാങ്ങറിന്റെ വാതില്‍ തകര്‍ന്നുവീണാണ് അപകടം ഉണ്ടായത്. ചീഫ് പെറ്റി ഓഫീസറായ നവീനാണ് മരിച്ചവരില്‍ ഒരാള്‍. ഇദ്ദേഹം ഹരിയാണ സ്വദേശിയാണ്. അതേസമയം മരിച്ച രണ്ടാമത്തെയാളുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്. ഹെലികോപ്റ്റര്‍ അറ്റകുറ്റ പണിക്കായി കയറ്റുന്ന ഹാങ്ങറിന്റെ വാതില്‍ ഉദ്യോഗസ്ഥരുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ഉടന്‍ തന്നെ നാവികസേനാ ആസ്ഥാനത്തെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button