ദുബായ്: ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ സ്മാര്‍ട്ട് ഗേറ്റ് വഴി കടന്നു പോയത് 1.07 യാത്രക്കാര്‍. യാത്രക്കാരുടെ എണ്ണത്തില്‍ അടുത്ത വര്‍ഷം 30 ശതമാനത്തോളം വര്‍ദ്ധനവ് ഉണ്ടാകുമെന്നാണ് അധികൃതര്‍ പറയുന്നത്. ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ദുബായില്‍ എമിഗ്രേഷന്‍ വേണ്ടി നൂതന സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കാത്ത് നില്‍ക്കാതെ നടപടികള്‍ പൂര്‍ത്തിയാക്കി സ്മാര്‍ട്ട് ഗേറ്റിലൂടെ കടന്നു പോകാം. ദുബായ് വഴി പോകുന്ന യാത്രക്കാരുടെയും എണ്ണത്തിലും വലിയ വര്‍ധനവാണ് ഓരോ വര്‍ഷവും രേഖപ്പെടുത്തുന്നത്. പാസ്പോര്‍ട്ടോ ഐഡി കാര്‍ഡോ ഉപയോഗിച്ച് സ്മാര്‍ട്ട് ഗേറ്റിലൂടെ
കടന്നുപോകാം. നിമിഷങ്ങള്‍ക്കകം നടപടി പൂര്‍ത്തിയാക്കി കടന്നു പോകാം എന്നത് സ്മാര്‍ട്ട് ഗേറ്റിനെ യാത്രക്കാര്‍ക്ക് പ്രിയങ്കരമാക്കി മാറ്റുന്നു.
Post Your Comments