മുസാഫര്‍നഗര്‍: കൂടെ ജോലി ചെയ്യുന്ന വനിത പോലീസുകാരിയെ കോണ്‍സ്റ്റബിള്‍ ബലാത്സംഗം ചെയ്തെന്ന് പരാതി. ഉത്തര്‍പ്രദേശിലെ ബുധാനയിലാണ് സംഭവം. ബുധാന പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളായ കേശോ ശര്‍മ്മയ്‌ക്കെതിരെയാണ് കേസ്. സഹപ്രവര്‍ത്തകയായ പരാതിക്കാരിയെ വിവാഹ വാഗ്ദാനം നല്‍കി ചതിച്ചെന്നാണ് മുതിര്‍ന്ന പൊലീസുദ്യോഗസ്ഥന്‍ സുധീര്‍ കുമാര്‍ പറഞ്ഞതായി റിപ്പോര്‍ട്ട്.
വിവാഹം കഴിക്കണമെന്നഭ്യര്‍ത്ഥിച്ച് പരാതിക്കാരി ഇയാളെ സമീപിച്ചെങ്കിലും വിസമ്മതിച്ചതായും ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ രേഖപ്പെടുത്തിയിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. പരാതിയെത്തുടര്‍ന്ന് കുറ്റം ആരോപിക്കപ്പെട്ട കോണ്‍സ്റ്റബിള്‍ കേശോ ശര്‍മ്മയെ സസ്‌പെന്‍ഡ് ചെയ്തതായാണ് വിവരങ്ങള്‍. പരാതിയില്‍ അന്വേഷണം പുരോഗമിക്കുന്നു
Post Your Comments