Latest NewsKerala

രോഗത്തിലും തളരാത്ത ഒരപൂര്‍വ പ്രണയ കഥ

തൃശ്ശൂര്‍: ജാതിയുടെയും മതത്തിന്റെയും അതിരുകളെ മായ്ചുകളഞ്ഞാണ് ബാദുഷ ശ്രുതിയെ സ്വന്തമാക്കിയത്. എന്നാല്‍ വിധി അവരുടെ പ്രണയത്തില്‍ കരിനിഴല്‍ വീഴ്ത്തി. എന്നിട്ടും തളരാതെ അവന്‍ അവള്‍ക്കൊപ്പം നിന്നു. ശ്രുതിക്ക് വേണ്ടി ബാദുഷ തന്റെ മുടി മുഴുവന്‍ കളഞ്ഞു. ബാദുഷയുടെയും ശ്രുതിയുടെയും വിവാഹം കഴിഞ്ഞപ്പോള്‍ വീട്ടുകാര്‍ അവരെ കയ്യൊഴിഞ്ഞു. വിവാഹം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞപ്പോഴാണ് ശ്രുതിക്ക് ക്യാന്‌സറിന്റെ ലക്ഷണം കണ്ടു തുടങ്ങിയത്. ഇതുവരെ 14 കീമോ കഴിഞ്ഞു. ആദ്യ കീമോ കഴിഞ്ഞപ്പോള്‍ തന്നെ ശ്രുതിയുടെ മുടി കൊഴിഞ്ഞു തുടങ്ങിയിരുന്നു. ശ്രുതിയുടെ വേദനയില്‍ കൂടെ നില്‍ക്കാനാണ് ബാദുഷ തന്റെ മുടിയും പൂര്‍ണമായും കളഞ്ഞത്. എപ്പോള്‍ ചികിത്സയുടെ അവസാന നാളിലാണ് ശ്രുതി. രോഗം മാറിയാല്‍ ലോകം മുഴുവന്‍ ചുറ്റികാണണം എന്നാണ് ശ്രുതിയുടെ ആഗ്രഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button