തൃശൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റുറപ്പിക്കാനുുള്ള നീക്കത്തിലാണ് ബിജെപി. അതേസമയം തൃശൂര്‍ മണ്ഡലത്തില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ മത്സരിപ്പിക്കാന്‍ അണിയറയില്‍ നീക്കമുണ്ടെന്നാണ് സൂചന. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ വോട്ടിരട്ടിയായതിന്റെ ആത്മവിശ്വാസവും പാര്‍ട്ടിക്കുണ്ട്. സുരേന്ദ്രന്‍ മത്സരിക്കുന്നതോടെ തൃശൂരില്‍ ഒരു തത്രികോണ മത്സരം തന്നെയാവും ഉണ്ടാവുക എന്നതില്‍ സംശയം വേണ്ട്.
അതേസമയം ശക്തികേന്ദ്രമായ കാസര്‍കോട്ടുനിന്ന് തൃശൂരിലേയ്ക്ക് കൊണ്ടു വന്നാല്‍ പണികുറച്ചേറെ എടുക്കേണ്ടിവരുമെങ്കിലും നിരാശയുണ്ടാകില്ല എന്നു തന്നെയാണ് ബിജെപി നേതൃത്വത്തിന്റെ വിശ്വാസം. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍നിന്ന് 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് എത്തിയപ്പോള്‍ തൃശൂരില്‍ പാര്‍ട്ടിയുണ്ടാക്കിയത് നൂറുശതമാനം നേട്ടമുണ്ടായത് മാത്രമല്ല് സംഘടനാതലത്തിലും അടിത്തറ ഉറപ്പിക്കാന്‍ കഴിഞ്ഞതും പാര്‍ട്ടിയുടെ നേട്ടമാണ്. കൂടാതെ ഇത്തവണ ശബരിമല സമരവും സുരേന്ദ്രന്റെ അറസ്റ്റും ജയില്‍വാസവും ആര്‍എസ്എസിന്റെ എതിര്‍പ്പിനെ മയപ്പെടുത്താനായതും സുരേന്ദ്രന് അനുകൂലഘടകമാണ്.
എന്നാല്‍ ബിഡിജെഎസിന്റെ സ്വാധീനം പാര്‍ട്ടിയുടെ വിജയത്തിന് അവിഭാജ്യ ഘടകമാണ്. കൂടാതെ ശബരിമല സജീവമാക്കി നിര്‍ത്തിയാല്‍ എന്‍എസ്എസ് വോട്ടുകളും അനുകൂലമാക്കാമെന്നാണ് ബിജെപി പ്രതീക്ഷ.
Post Your Comments