KeralaLatest News

വരാപ്പുഴ കസ്റ്റഡി മരണം: പ്രതികളായ പോലീസുകാരെ തിരിച്ചെടുത്തത് അന്തസ് കെടുത്തുന്ന നടപടിയെന്ന് ബിജെപി വക്താവ്

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ പ്രതികളായ പോലീസുകാരെ തിരിച്ചെടുത്തത് കേരള പോലീസിനെ ക്രിമിനല്‍ സംഘമാക്കി മാറ്റുന്നതിന്റെ തെളിവാണെന്ന് ബി ജെ പി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണന്‍. ഇത് സംസ്ഥാന പോലീസ് സേനയുടെ അന്തസ് കെടുത്തുന്ന നടപടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ വിഷയത്തില്‍ ഡിജിപി രാജി വയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അസേമയം കൊലപാതകത്തില്‍ പി രാജീവിന്റെ പങ്ക് തെളിയിക്കുന്നതാണ് പോലീസ് പരിരക്ഷയെന്നും വരാപ്പുഴയില്‍ വരാപ്പുഴയില്‍ ആരുമായും കക്ഷി ചേര്‍ന്ന് സമരം ചെയ്യാന്‍ ബി ജെ പി തയ്യാറാണെനന്നും ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി.

അതേസമയം വനിതാ മതിലിന്റെ സംഘാടകര്‍ നിലപാട് വ്യക്തമാക്കണമെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഒരു വശത്ത് വെള്ളാപ്പള്ളി സ്ത്രീകളെ കയറ്റണമെന്ന് പറയുമ്പോള്‍ മറുവശത്ത് തുഷാര്‍ അതിനെ എതിര്‍ക്കുന്നു. ഈയൊരു സാഹചര്യത്തില്‍ മതിലിനെ കുറിച്ച് സി പി എം നിലപാട് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button