ആഗ്ര: നഗരത്തിൽ അലഞ്ഞതിരിഞ്ഞ് കൃഷികളെയും നശിപ്പിച്ചു നടന്ന പശുക്കളെയും കാളകളെയും നാട്ടുകാർ പിടിച്ച് സർക്കാർ ഓഫീസുകളുടെ വളപ്പിൽ കെട്ടിയിട്ടു. ഇതോടെ അവിടുത്തെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി പരാതി പറഞ്ഞിട്ടും ഫലമൊന്നും ഉണ്ടാകാതെ വന്നപ്പോഴാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് എത്തിയത്.
12 സ്കൂളുകളുടെ വളപ്പിലായി 800 പശുക്കളെയാണ് നാട്ടുകാർ കെട്ടിയിട്ടിരിക്കുന്നത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെയും വളപ്പിൽ കന്നുകാലികളെ കാണാം. പ്രശ്നം രൂക്ഷമായപ്പോൾ ജില്ലാ മജിസ്‌ട്രേറ്റ് വിവിധ മേഖലകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ഈ തരത്തിൽ പ്രവർത്തിച്ചവർക്കെതിരെ നടപടി സ്വീകരിക്കാൻ ഉത്തരവിട്ടിട്ടുണ്ട്. യോഗത്തിനു പിന്നാലെ സംഭവത്തിന്റെ ദൃശ്യങ്ങളോട് കൂടി പരാതിപ്പെടാൻ അദ്ധ്യാപകർക്ക് നിർദേശം നൽകി.
Post Your Comments