കല്‍പ്പറ്റ: നാട്ടില്‍ ആകെയുള്ള ബാങ്ക് അതും തുറക്കാതായപ്പോള്‍ വ്യത്യസ്ത പ്രതിഷേധവുമായി വാളാട് നിവാസികള്‍. ബാങ്കില്‍ എത്തിയവര്‍ റോഡില്‍ കിടന്നാണ് പ്രതിഷേധിച്ചത്. സംസ്ഥാനത്തെ ഗ്രാമീണ ബാങ്ക് ജീവനക്കാര്‍ സമരം ചെയ്യുന്നതിനാല്‍ വാളാട് പ്രവര്‍ത്തിക്കുന്ന ശാഖയും കുറച്ചു ദിവസമായി അടഞ്ഞു കിടക്കുകയാണ്. പലരും പണമെടുക്കാനാണ് ബാങ്കില്‍ എത്തിയത്. എന്നാല്‍ ബാങ്ക് തുറക്കാത്തതിനാലാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. പ്രതിഷേധത്തെ തുടര്‍ന്ന് വാളാട് ഗതാഗതകുരുക്ക് രൂപപ്പെട്ടു. പോലീസെത്തി പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തു നീക്കി.
Post Your Comments