കല്‍പ്പറ്റ : ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള മലയാളി യുവാവ് അറസ്റ്റില്‍. വയനാട് സ്വദേശിയായ ഹബീബ് റഹ്മാനാണ് അറസ്റ്റിലായത്. കല്‍പ്പറ്റയില്‍ വെച്ചാണ് ഇയാള്‍ അറസ്റ്റിലായതെന്ന് എന്‍ഐഎ അറിയിച്ചു.
ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട കേസില്‍ ഹബീബ് പ്രതിയാണ്. കേസിലെ 17 ാം പ്രതിയാണ് യുവാവ്. ഐഎസില്‍ ചേരാന്‍ ഗൂഢാലോചന നടത്തിയെന്നതാണ് കേസ്.
പ്രതിയെ വ്യാഴാഴ്ച്ച എറണാകുളം എന്‍ഐഎ കോടതിയില്‍ ഹാജരാക്കും.
Post Your Comments