തിരുവനന്തപുരം: പോലീസിനെയും അയ്യപ്പ ഭക്തരെയും കടന്നാക്രമിച്ചു വീണ്ടും മല കയറാനൊരുങ്ങി തീവ്ര ഇടത് ഗ്രൂപ്പുകൾ ശ്രമിക്കുന്നതായി സൂചന. കുട്ടികളെയും കൂട്ടിയായിരിക്കും ഇവരുടെ വരവ്. കുട്ടികളെ മുൻനിർത്തി യുവതികളെ പ്രവേശിപ്പിക്കാനാണ് ഇവരുടെ ശ്രമം. ദളിത് ആദിവാസി ഗ്രൂപ്പെന്ന് സ്വയം അവകാശപ്പെടുന്ന ചിലരാണ് ജനുവരിയില്‍ മലകയറാന്‍ നീക്കം നടത്തുന്നത്. കൂടാതെ ഇതുവരെ മലകയറാന്‍ വന്ന് പരാജയപ്പെട്ട യുവതികളെല്ലാം തങ്ങളുടെ അറിവോടെയാണ് വന്നതെന്ന് ഈ ഗ്രൂപ്പൂകള്‍ അവകാശപ്പെടുന്നുണ്ട്.
യുവതികള്‍ എപ്പോഴൊക്കെ മലകയറാന്‍ എത്തിയിട്ടുണ്ടോ അപ്പോഴൊക്കെ വിവരം എല്ലായിടത്തും എത്തിയിരുന്നു. അതിനാല്‍ അതീവ രഹസ്യമായിട്ടാകും മകരവിളക്ക് സമയത്ത് ചില തീവ്ര ഇടതുഗ്രൂപ്പുകള്‍ യുവതികളുമായി മലചവിട്ടാന്‍ എത്തുന്നത്. പോലീസിനെതിരെയും ഇവർ പ്രതികരിക്കുന്നു. പൊലീസിലെ സംഘപരിവാർ ആളുകളാണ് ഭക്തരെ സഹായിക്കുന്നതെന്നും കഴിഞ്ഞ ദിവസം മലകയറാന്‍ വന്ന ബിന്ദുവിനെയും കനകദുര്‍ഗയെയും തിരിച്ചയച്ചത് സംഘപരിവാറും പൊലീസും ചേര്‍ന്ന് നടത്തിയ നാടകമാണെന്നുമാണ് ഇവരുടെ ആക്ഷേപം.
എന്ത് വിലകൊടുത്തും മല കയറുമെന്ന വാശിയിൽ 300 യുവതികൾ തയ്യാറായി നില്ക്കുന്നതായി കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വന്നിരുന്നു.
Post Your Comments