ശബരിമല: തമിഴ്‌നാട്ടില്‍ നിന്ന് ശബരിമല ദര്‍ശനത്തിനെത്തിയ മനിതി സംഘടനയിലെ ചില അംഗങ്ങള്‍ക്ക് അര്‍ബന്‍ മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്ന് സൂചന. തെളിവുകള്‍ക്കായി എന്‍ഐഎ തമിഴ്‌നാട് ഘടകം കേന്ദ്ര ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ട് തേടി. മനിതി സംഘത്തിന്റെ സാമ്പത്തിക സ്രോതസിനെ കുറിച്ച് എന്‍ഫോഴ്‌സുമെന്റും അന്വേഷണം ആരംഭിച്ചു.
സംഘത്തിന്റെ നേതാവിന് അര്‍ബണ്‍ മാവോയിസ്റ്റുകളുമായി അടുത്ത ബന്ധമുള്ളതായാണ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍. ശബരിമലയില്‍ ആചാരം ലംഘനത്തിനായി എത്തിയ ആക്ടിവിസ്റ്റുകളായ ചില യുവതികള്‍ക്ക് തീവ്രവാദ നക്‌സല്‍ ,മാവോയിസ്റ്റ് സംഘടനകളുമായി ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു. ശബരിമലയിലെ്തിയ 11 അംഗ മനിതി സംഘത്തിലെ ചിലര്‍ക്കെതിരെ നിരവധി കേസുകളും നിലവിലുണ്ട്.
ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്കായാണ് എന്‍.ഐ.എ അന്വേഷണം തുടങ്ങിയത്.ശബരിമലയുമായി ബന്ധപ്പെട്ട് എന്‍.ഐ.എ ഏറ്റെടുക്കുന്ന ആദ്യ കേസാണിത്. തമിഴ്‌നാട്ടില്‍ നിന്ന് മനിതി സംഘത്തെ എത്തിച്ചത് കേരളാ പൊലീസിന്റെ സംരക്ഷണയിലാണെന്ന കണ്ടെത്തലും പുതിയ വിവാദത്തിന് കാരണമായി. ശബരിമല ദര്‍ശനത്തിനെത്തുന്ന യുവതികള്‍ക്ക് നിലയ്ക്കലില്‍ നിന്നോ പമ്പയില്‍ നിന്നോ മാത്രമേ സംരക്ഷണമൊരുക്കുകയുള്ളുവെന്നാണ് പൊലീസിന്റെ വാദം.
എന്നാല്‍ കോട്ടയത്തെ ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ നിര്‍ദ്ദേശപ്രകാരം ഒരു സി.ഐ, രണ്ട് എസ്.ഐ, രണ്ട് സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ എന്നിവരടങ്ങിയ സംഘത്തിന്റെ അകമ്പടിയോടെയാണ് തമിഴ്‌നാട്ടില്‍ നിന്ന് പ്രതിഷേധക്കാരുടെ കണ്ണുവെട്ടിച്ച് മനിതി സംഘത്തെ പമ്പയില്‍ എത്തിച്ചത്.മനിതി സംഘം സഞ്ചരിച്ച കറുത്ത സ്റ്റിക്കര്‍ ഒട്ടിച്ച ടെമ്പോട്രാവലറിന് പിന്നാലെ ഇന്നോവ കാറിലാണ് ഇവര്‍ക്കൊപ്പം പൊലീസ് സംഘം സഞ്ചരിച്ചത്.
കോട്ടയം, ഇടുക്കി ജില്ലകളുടെ അതിര്‍ത്തിയിലെ വിവിധ സ്റ്റേഷനുകളില്‍ നിന്നാണ് പൊലീസ് ഓഫീസര്‍മാരെ ഇതിനായി നിയോഗിച്ചത്. പല സ്ഥലത്തും മനിതി സംഘത്തെ തടയാനായി അയ്യപ്പ ഭക്തര്‍ തടിച്ചുകൂടിയിരുന്നു. എന്നാല്‍ പ്രതിഷേധക്കാരുടെ കണ്ണുവെട്ടിച്ച് പോലിസ് തയ്യാറാക്കിയ വഴികളിലൂടെ വിദഗ്ദ്ധമായാണ് മനിതി സംഘത്തെ ശബരിമലയില്‍ പോലീസ് എത്തിച്ചത്.
Post Your Comments