Latest NewsUAEKeralaNews

വാഹനപകടത്തില്‍ ഭാര്യ മരിച്ചു : ഭര്‍ത്താവ് കോടതിയില്‍ കെട്ടിവെച്ചത് രണ്ട് ലക്ഷം ദര്‍ഹം

റാസല്‍ഖൈമ : വാഹനാപകടത്തില്‍ മരിച്ച ഭാര്യയുടെ കുടുംബത്തിനായി ഭര്‍ത്താവ് കോടതിയില്‍ കെട്ടിവെച്ചത് രണ്ട് ലക്ഷം ദര്‍ഹം. കാസര്‍കോട് സ്വദേശിനി വീണ പ്രവീണാണ് യുഎഇയില്‍ കാറപകടത്തില്‍ കൊല്ലപ്പെട്ടത്. ഭര്‍ത്താവ് പ്രവീണാണ് കാറോടിച്ചിരുന്നത്.

ഷാര്‍ജയില്‍ പോയി മടങ്ങി വരുന്ന വഴിയായിരുന്നു അപകടം. നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ വിളക്കു കാലില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്. ഡ്രൈവ് ചെയ്യുന്നതിനിടെ താന്‍ ഉറങ്ങിപോയതാണ് അപകടത്തിന് കാരണമായതെന്ന് പ്രവീണ് പൊലീസിനോട് സമ്മതിച്ചു.

ഉടന്‍ തന്നെ യുഎഇ പൊലീസ് മരിച്ചവരുടെ ആശ്രിതര്‍ക്കു നല്‍കാനായി ചോരപ്പണമായി രണ്ടു ലക്ഷം ദര്‍ഹം ആവശ്യപ്പെട്ടു. പ്രവീണില്‍ നിന്നും ആവശ്യപ്പെട്ടു. നാലു മണിക്കൂറോളം പൊലീസ് കസ്റ്റഡിയിലായിരുന്ന പ്രവീണിനെ സുഹൃത്തുക്കളും ബന്ധുക്കളും ചേര്‍ന്ന് പണം സ്വരൂപിച്ചാണ് പുറത്തിറക്കിയത്. വീണയുടെ മൃതദേഹത്തോടൊപ്പം ഭര്‍ത്താവ് പ്രവീണും രണ്ടു വയസ്സുളള മകനും നാട്ടിലേക്ക് പോയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button