കാറ്റാനിയ•സിസിലിയിലുണ്ടായ ഭൂചലനത്തില്‍ കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും 30 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്. കാറ്റാനിയയ്ക്ക് വടക്കായി എത്ന പാര്‍വതത്തിന്റെ ചരുവിലാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്കെയിലില്‍ 4.8 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് അനുഭവപ്പെട്ടത്.
യൂറോപ്പിലെ ഏറ്റവും വലുതും സജീവമായതുമായ അഗ്നിപര്‍വ്വതമായ എത്നയില്‍ നിന്നും ചാരം ആകാശത്തേക്ക് വര്‍ഷിച്ചുതുടങ്ങിയതിന്റെ രണ്ടാമത്തെ ദിവസമാണ് ഭൂചലനം ഉണ്ടായിരിക്കുന്നത്. അഗ്നിപര്‍വ്വതം സജീവമായതിനെത്തുടര്‍ന്ന് കാറ്റാന എയര്‍പോര്‍ട്ട് അടച്ചിട്ടിരിക്കുകയാണ്.
പ്രാദേശിക സമയം 3.19 ഓടെയാണ് ഭൂചലനമുണ്ടയത്. വീടുവിട്ടിറങ്ങി ഓടിയ ആളുകള്‍ പിന്നീട് കാറിലും മറ്റുമാണ് നേരം കഴിച്ചുകൂട്ടിയത്.
ഓടുന്നതിനെ വീണും മറ്റുമാണ് നിരവധിപേര്‍ക്ക് പരിക്കേറ്റത്. ഇവരില്‍ ആരുടെയും നില ഗുരുതരമല്ല. പഴയ കെട്ടിടങ്ങളില്‍ പലതിനും കാര്യമായ കേടുപാടുകള്‍ പറ്റിയതായി ടെലിവിഷന്‍ ദൃശ്യങ്ങള്‍ പറയുന്നു.
Post Your Comments