കോഴിക്കോട് : കെഎസ്അര്‍ടിസിയുടെ നടത്തിപ്പ് പ്രതിസന്ധിയിലാണെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍, കെഎസ്ആര്‍ടിസിയില്‍ ജോലി ലഭിക്കുന്നത് ആകര്‍ഷണീയമായ ഒരു സംഗതിയായി ആരും കാണണ്ടെന്നും നിലവില്‍ ഏതു സമയവും ശമ്പളവും പെന്‍ഷനും മുടങ്ങുന്ന അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ സാഹചര്യത്തില്‍ സഹായത്തിനായി സംസ്ഥാന സര്‍ക്കാരിനെ സമീപിക്കും. എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടതോടെ പിഎസ്‌സി വഴി പുതിയ ജീവനക്കാരെ എടുത്തിട്ടുണ്ട്. ജീവനക്കാര്‍ ഇല്ലാത്തതിന്റെ പ്രശ്‌നം ഇതിലൂടെ പരിഹരിക്കാന്‍ സാധിക്കുമെങ്കിലും ഇവര്‍ക്ക് ശമ്പളം നല്‍കുന്ന കാര്യത്തിലാണ് ആശങ്ക.
നിലവിലെ സാഹചര്യത്തില്‍ എങ്ങനെ മുന്നോട്ട് പോകുമെന്ന് അറിയില്ലെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി.
Post Your Comments