തിരുവനന്തപുരം : ഇടതു മുന്നണി വിപുലീകരണത്തില്‍ തങ്ങളുടെ പാര്‍ട്ടിയെ ഉള്‍പ്പെടുത്താത്തതില്‍ പരസ്യ പ്രതികരണവുമായി ആര്‍എസ്പി ലെനിനിസ്റ്റ് നേതാവ് കോവൂര്‍ കുഞ്ഞുമോന്‍.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ കാലത്താണ് കോവൂര്‍ കുഞ്ഞുമോന്‍ യുഡിഎഫ് പക്ഷത്തുണ്ടായിരുന്ന ആര്‍എസ്പി പിളര്‍ത്തി ആര്‍എസ്പി ലെനിനിസ്റ്റ് പാര്‍ട്ടിയുമായി എല്‍ഡിഎഫിനൊപ്പം കൂട്ടു കൂടിയത്. ഐഎന്‍എല്‍ അടക്കം നാലു കക്ഷികള്‍ക്കാണ് ഇടതു മുന്നണി പുതുതായി അംഗത്വം നല്‍കിയത്.
തന്റെ പാര്‍ട്ടിയെ മുന്നണിയിലെടുക്കാത്ത നടപടി കൊടുംചതിയാണെന്ന് കോവൂര്‍ കുഞ്ഞുമോന്‍ ആരോപിച്ചു. എല്ലാ കാലത്തും ഇടതു മുന്നണിയെ ശക്തിപ്പെടുത്താന്‍ മുന്നില്‍ നിന്ന ആര്‍എസ്പിയെ മുന്നണി വിപൂലികരണ സമയം അവഗണിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
Post Your Comments