Latest NewsInternational

തേനീച്ചകള്‍ക്ക് വസ്തുക്കളെ എണ്ണാനാകുമെന്ന് ഗവേഷകര്‍

ലണ്ടന്‍ : തേനീച്ചകള്‍ക്ക് വസ്തുക്കളെ എണ്ണാനാകുമെന്ന വാദവുമായി രംഗത്തെത്തിയിരിക്കുകയാണ് ഏതാനും ഗവേഷകര്‍. ലണ്ടനിലെ ക്വീന്‍ മേരി യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഈ വിചിത്രമായ വാദവുമായി രംഗത്തെത്തിയിരിക്കുന്നത്.

തേനീച്ചകളുടെ തലച്ചോറിന് സമാനമായി വെറും 4 നേര്‍വ്വുകള്‍ മാത്രമുപയോഗിച്ചുള്ള ഒരു മിനിയേച്ചര്‍ തലച്ചോര്‍ ഉപയോഗിച്ച് നടത്തിയ പരീക്ഷണത്തില്‍ നിന്നാണ് ഗവേഷകര്‍ ഈ നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്. ഈ തലച്ചോര്‍ ഈസിയായി വസ്തുക്കളെ തിരിച്ചറിയുകയും എണ്ണം മനസ്സിലാക്കുകയും ചെയ്തുവെന്നൈാണ് ഗവേഷകര്‍ പറയുന്നത്.

തേനീച്ചകള്‍ക്ക് 5 വരെ ഇത്തരത്തില്‍ എണ്ണാനാകുമെന്നായിരുന്നു മുന്‍പ് നടന്ന പഠനങ്ങളില്‍ കണ്ടെത്തിയിരുന്നത്. ഒറ്റ നോട്ടത്തില്‍ തന്നെ ചുരുക്കം ചിലവസ്തുക്കളുടെ എണ്ണം തിരിച്ചറിയാനുള്ള കഴിവ് മനുഷ്യര്‍ക്കുണ്ട്. അതേസമയം തേനീച്ചകളിലാകട്ടെ ഓരോ വസ്തുക്കളെയും അടുത്തു പോയി നിരീക്ഷിച്ച് ഘട്ടം ഘട്ടമായാണ് ഈ എണ്ണി തിട്ടപ്പെടുത്തല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button