ജയ്പൂര്‍: വിസര്‍ജ്ജന ദ്വാരത്തില്‍ 1കിലോ സ്വര്‍ണ്ണം ഒളിപ്പിച്ച് വെച്ചാന്‍ കടത്താന്‍ ശ്രമിച്ച യുവാവ് ജയ്പൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി. പങ്കജ് സദുവാനി എന്ന മുപ്പതുകാരനാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. തായ് എയര്‍വേയ്സിന്റെ വിമാനത്തിലാണ് യുവാവ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്.
വിമാനത്താവളത്തിലെത്തി പരിശോധനകള്‍ പൂര്‍ത്തിയാക്കുന്നതിനിടെ യുവാവിന്റെ പെരുമാറ്റത്തില്‍ സംശയം ഉണ്ടായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കളളി വെളിച്ചതായത്. ആറ് കഷ്ണങ്ങളായി ഒരു കിലോ സ്വര്‍ണ്ണമായിരുന്നു യുവാവ് മലദ്വാരത്തില്‍ വെച്ച് കടത്താന്‍ ശ്രമിച്ചത്.
‘ഒരു പ്രത്യേക രീതിയിലായിരുന്നു അയാളുടെ പെരുമാറ്റം മുഴുവനും. ആകെ അസ്വസ്ഥനായിരുന്നു. ഇതാണ് ഞങ്ങളില്‍ സംശയമുണ്ടാക്കിയത്’- കസ്റ്റംസ് ഉദ്യോഗസ്ഥന് പറഞ്ഞു.
യുവാവിന്റെ പെരുമാറ്റമാണ് കുറ്റം കണ്ടെത്താന്‍ സഹായിച്ചതെന്ന് പോലീസ് അറിയിച്ചു. ചോദ്യം ചെയ്യലിനായി ഇയാളെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ് ഇപ്പോള്‍.
Post Your Comments