ഡൽഹി : തീവ്രവാദ ബന്ധമുണ്ടെന്ന് കണ്ടെത്തിയ അഞ്ച് പേര് അറസ്റ്റില്‍. ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ളവരെയാണ് ഉത്തര്‍പ്രദേശില്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഹര്‍ക്കത്തുല്‍ ഹര്‍ബേ ഇസ്ലാം എന്ന സംഘടനയില്പ്പെട്ടവരാണിവർ. എന്‍ ഐ എ, യു പി പോലീസ് എന്നിവയുടെ സംയുക്ത നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലാകുന്നത്.
രഹസ്യവിവരത്തെ തുടർന്ന് ഉത്തര്‍പ്രദേശ്, ഡൽഹി എന്നിവിടങ്ങളിലെ 16 കേന്ദ്രങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി വ്യാപക പരിശോധന നടത്തി. ഐഎസ് ഭീകരവാദ ആശയങ്ങളോട് അനുഭാവം പുലര്‍ത്തുന്ന ഹര്‍ക്കത്തുല്‍ ഹര്‍ബേ ഇസ്ലാം എന്ന സംഘടന പ്രവര്‍ത്തിക്കുന്നതായാണ് എന്‍ഐഎക്ക് വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു റെയ്ഡ്.
Post Your Comments