മുംബൈ: ബിജെപി വിടാനൊരുങ്ങി മുതിര്‍ന്ന നേതാവ് ഏകനാഥ് ഖഡ്‌സെ. മഹാരാഷ്ട്രയിലെ മുന്‍ മന്ത്രിയായിരുന്നു ഖഡ്‌സെ. ലേവ പട്ടേല്‍ സമുദായം സംഘടിപ്പിച്ച പരിപാടിയിലെ പ്രസംഗത്തിനെടെ അദ്ദേഹം തന്നെയാണ് പാര്‍ട്ടി വിടുന്ന കാര്യത്തില്‍ സൂചന നല്‍കിയത്. അതേസമയം സമുദായത്തെ ശക്തിപ്പെടുത്താനും അനീതിക്കെതിരെ എല്ലാവരും ഒന്നിച്ച് നിന്ന് പോരാടാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.
ആര്‍ക്കും സ്ഥിരമായി ഒരു പാര്‍ട്ടിയുടെയും മേല്‍വിലാസമില്ല. ഒരു പാര്‍ട്ടിയില്‍തന്നെ എല്ലാ കാലവും തുടരണമെന്നില്ല. ആര്‍ക്കും അത് പ്രവചിക്കാനാകില്ലെന്നും, അനീതിക്കെതിരെ യോജിച്ച പോരാട്ടം വേണമെന്നും അദ്ദേഹം പറഞ്ഞു. ഒന്നിച്ച് നിന്നാലേ അവര്‍ നമ്മുടെ ശക്തി തിരിച്ചറിയൂവെന്നും ഖഡ്‌സെ പറഞ്ഞു.
അതേസമയം ഡ്‌സെയോട് കടുത്ത അനീതിയാണ് പാര്‍ട്ടി കാട്ടിയതെന്നും അദ്ദേഹത്തെ കോണ്‍ഗ്രസിലേയ്ക്ക് ക്ഷണിക്കുന്നുവെന്നും പരിപാടിയില്‍ പങ്കെടുത്ത മുന്‍ കോണ്‍ഗ്രസ് എം.പി ഉല്‍ഹാസ് പട്ടീല്‍ പറഞ്ഞു.
ബി.ജെ.പി-ശിവസേന സര്‍ക്കാരുകളില്‍ കൃഷി, ധനകാര്യം, റവന്യു തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുള്ള മന്ത്രിയാണ് ഖഡ്‌സെ.
Post Your Comments