ബെയ്ജിങ്: ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കു വിലങ്ങിട്ട് ചൈന സർക്കാർ. ചൈനയിലെ നാല് നഗരങ്ങളിലും ഒരു കൗണ്ടിയിലും ക്രിസ്തുമസ് അലങ്കാരങ്ങൾക്ക് സർക്കാർ വിലക്കേർപ്പെടുത്തി. സ്കൂളുകളിലെ ക്രിസ്തുമസ് ആഘോഷങ്ങളും വെട്ടിച്ചുരുക്കിയതായി റിപ്പോർട്ട് വന്നു.
ഡിസംബർ മാസം ആദ്യം മുതൽ തന്നെ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കു വിലങ്ങിടാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഗാങ്ഷൂവിലെ 40 വർഷം പഴക്കമുള്ള റോൻഗുലി പള്ളി സർക്കാർ അടച്ചുപൂട്ടി. സെപ്റ്റംബറിൽ 1,500 അംഗങ്ങളുള്ള ബെയ്ജിങ്ങിലെ സിയോന്‍ പള്ളിയും പൂട്ടാൻ അധികൃതർ ഉത്തരവിട്ടു. രാജ്യതലസ്ഥാനത്തെ ഏറ്റവും വലിയ അനൗദ്യോഗിക ആരാധനാലയമായിരുന്നു ഇത്.
ബൈബിളുകള്‍ ഓൺലൈനിൽ വിൽക്കുന്നത് ഈ വർഷം ചൈന നിരോധിച്ചിരുന്നു. ആരാധന നടത്തുന്ന ആറോളം ഇടങ്ങൾ അടപ്പിക്കുകയും ചെയ്തു. ഷി ചിൻ പിങ് അധികാരത്തിലെത്തിയതോടെ കടുത്ത നിയന്ത്രണങ്ങളാണു മതങ്ങൾക്കു മേൽ ഏർപ്പെടുത്തിയത്.
Post Your Comments