ന്യൂഡല്‍ഹി: കാശ്‌മീരിലെ സിയാച്ചിന്‍ മലനിരകളില്‍ 18,000 അടി ഉയരത്തില്‍ കുടുങ്ങിയ ഹെലികോപ്റ്റര്‍ സുരക്ഷിതമായി തിരിച്ചെത്തിച്ച് ഇന്ത്യന്‍ സൈന്യം. കഴിഞ്ഞ ജനുവരിയില്‍ സിയാച്ചിന്‍ മലനിരകളില്‍ കുടുങ്ങിപ്പോയ ധ്രുവ് ഹെലികോപ്റ്ററാണ് ഇന്ത്യന്‍ സെെന്യം സുരക്ഷിതമായി ബേസ് ക്യാമ്പിലെത്തിച്ചത്. സുരക്ഷിതമായി നിലത്തിറങ്ങിയെങ്കിലും മഞ്ഞില്‍ കുടുങ്ങിയതിനാല്‍ ഹെലികോപ്റ്റര്‍ തിരിച്ചെത്തിക്കാന്‍ സാധിച്ചിരുന്നില്ല. കഴിഞ്ഞ ജൂണ്‍ വരെ ഹെലികോപ്റ്റര്‍ തിരിച്ചെത്തിക്കാന്‍ ഒട്ടേറെ ശ്രമങ്ങള്‍ നടത്തിയിരുന്നു.
ഇപ്പോൾ തകരാര്‍ സംഭവിച്ച ഉപകരണങ്ങള്‍ക്ക് പകരം പുതിയവ സ്ഥാപിച്ചശേഷമാണ് ഇവര്‍ ഹെലികോപ്റ്റര്‍ തിരികെയെത്തിച്ചത്.ഇന്ത്യന്‍ സെെന്യത്തിന്റെ ചീറ്റ, ചേതക് ഹെലികോപ്റ്ററുകള്‍ ഏകദേശം 23,000 അടി വരെ ഉയരത്തിലാണ് പറക്കുന്നത്. ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ ഉയരത്തില്‍ സൈനിക ഹെലികോപ്റ്റര്‍ പറത്തുന്ന ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഫ്രഞ്ച് സൈന്യം പോലും ഇത്രയും ഉയരത്തില്‍ ഹെലികോപ്റ്ററുകള്‍ പറത്താറില്ല.
Post Your Comments