മുംബൈ: പുതിയ 20 രൂപ നോട്ടുകള്‍ പുറത്തിറക്കാൻ ഒരുങ്ങി ആർബിഐ. വലുപ്പത്തിലും ഡിസൈനിലും ഇപ്പോള്‍ വിനിമയത്തിലുളള നോട്ടുകളില്‍ നിന്നും പുതിയ 20 രൂപ നോട്ട് വ്യത്യസ്ഥതായിരിക്കുമെന്നാണ് സൂചന. 2016 മാര്‍ച്ച് 31 ലെ കണക്കുകള്‍ പരിശോധിക്കുമ്പോൾ രാജ്യത്ത് 492 കോടി 20 രൂപ നോട്ടുകള്‍ വിനിമയത്തിലുണ്ട്. 2018 മാര്‍ച്ചിലേക്ക് കടന്നപ്പോൾ നോട്ടുകളുടെ എണ്ണം 1,000 കോടിക്ക് അടുത്തെത്തി. കൂടാതെ 2018 മാര്‍ച്ചിലെ കണക്ക് പ്രകാരം വിനിമയത്തിലുളള ആകെ കറന്‍സി നോട്ടുകളിൽ 9.8 ശതമാനവും 20 രൂപ നോട്ടുകളാണ്.
Post Your Comments