വിവാഹം എങ്ങനെ വെറൈറ്റി ആക്കാമെന്ന് ന്യൂജനറേഷന്റെ ചിന്ത. ചിലതൊക്കെ അപകടങ്ങള്‍ വിളിച്ചു വരുത്താറുണ്ട്. എന്നാലും വവരനും വധുവിനും എങ്ങെനെ പണികൊടുക്കാമെന്നായിരിക്കും സുഹൃത്തുക്കളുടെ ചിന്ത. ഇത്തരത്തില്‍ കണ്ണൂരില്‍ വരന് കൊടുത്ത പണി വീട്ടുകാരും ഇടപെട്ട് കൈയാങ്കളിയുടെ വക്കോളം എത്തുന്ന സംഭവങ്ങളുണ്ടായി. വീട്ടുകാര്‍ ഒരുക്കിയ ആഡംബര കാര്‍ വേണ്ടെന്നുവെച്ച് വരനെ പെയിന്റടിച്ച് സുന്ദരമാക്കിയ ശവപ്പെട്ടിയിലാണ് സുഹൃത്തുക്കള്‍ കിടത്തിയത്. കൂട്ടുകാര്‍ കൊണ്ടുവന്ന വണ്ടി യുവാവിനും ഇഷ്ടമായി. ഇടയ്ക്ക് എഴുന്നേറ്റ് നാട്ടുകാരെ അഭിവാന്ദ്യവും ചെയ്തു. എന്നാല്‍ ഇത് അറിഞ്ഞ് പെണ്ണിന്റെ വീട്ടുകാര്‍ പ്രശ്‌നമുണ്ടാക്കി. അടുത്ത ബന്ധുക്കളിലൊരാള്‍ക്ക് ഇത് കണ്ട് ദേഹാസ്വാസ്ഥ്യവും കൂടെ ഉണ്ടായതോടെ പ്രശ്‌നമായി. നാട്ടുകാരും വീട്ടുകാരും ചേര്‍ന്ന് യുവാവിനെ പുറത്തിറക്കി. നാട്ടുകാര്‍ ശവപ്പെട്ടി തോട്ടിലേക്ക് എറിഞ്ഞു. സുഹൃത്തുക്കള്‍ക്ക് കണക്കിന് വഴക്കും കേട്ടു.
https://www.facebook.com/asharaf.varkkala/videos/623771571390720/?t=4
Post Your Comments