ചെന്നൈ: രാജ്യത്ത് ഈ നഗരങ്ങളില്‍ വാര്‍ഷാന്ത്യത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് പെട്രോളും ഡീസലും ലഭ്യമാകുന്നത്. ദില്ലി, കൊല്‍ക്കത്ത, മുംബൈ, ചെന്നൈ എന്നീ നഗരങ്ങളിലാണ് പെട്രോള്‍, ഡീസല്‍ ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ എത്തി നില്‍ക്കുന്നത്. ഏഴ് പൈസയാണ് പെട്രോള്‍ വില ഇടിഞ്ഞിരിക്കുന്നത്.
ദില്ലിയില്‍ പെട്രോളിന് 69.79 രൂപയാണ് ലീറ്ററിന് വില, ഡീസലിന് 63.83 രൂപയാണ്
കൊല്‍ക്കത്തയില്‍ പെട്രോളിന് 71.89 രൂപയാണ് ലീറ്ററിന് വില, ഡീസലിന് 65.59 രൂപ
മുംബൈയില്‍ പെട്രോളിന് 75.41 രൂപയാണ് ലീറ്ററിന് വില, ഡീസലിന് 66.69 രൂപ
ചെന്നൈയില്‍ പെട്രോളിന് 72.41 രൂപയാണ് ലീറ്ററിന് വില, ഡീസലിന് 67.38 രൂപ
അതേ സമയം കൊച്ചിയില്‍ പെട്രോളിന് ഇന്നത്തെ വില 71.53 രൂപയുമാണ് ലീറ്ററിന്.
പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് ആഭ്യന്തര വിപണയില്‍ വില കുറയാന്‍ കാരണമായത് ക്രൂഡ് ഓയലിന് രാജ്യാന്തര വിപണയില്‍ വില കുറഞ്ഞതാണ്.
Post Your Comments