Latest NewsCarsAutomobile

ഇനി താക്കോൽ ഇല്ലാതെ കാർ സ്റ്റാർട്ട് ചെയ്യാം : പുതിയ സാങ്കേതിക വിദ്യയുമായി ഹ്യുണ്ടായി

ഇനി താക്കോൽ ഇല്ലാതെ കാർ സ്റ്റാർട്ട് ചെയ്യാം. ഫിംഗര്‍ പ്രിന്റ് സംവിധാനത്തിലൂടെ കാര്‍ സ്റ്റാര്‍ട്ട് ചെയ്യാനുള്ള സംവിധാനവുമായി ഹ്യുണ്ടായി. പുതിയമോഡൽ സാന്റേ ഫെയിലാണ് കമ്പനി ഇത് അവതരിപ്പിച്ചത്. കാറുകളെ കൂടുതല്‍ സുരക്ഷിതമാക്കാൻ ഫിംഗര്‍ പ്രിന്റിലൂടെ സാധിക്കുമെന്നും 50,000ത്തില്‍ ഒരു വാഹനത്തില്‍ മാത്രമാണ് വീഴ്ച സംഭവിക്കാന്‍ സാധ്യതയുള്ളതെന്നും കമ്പനിഅവകാശപ്പെടുന്നു.

ഒന്നിലധികം ആളുകളുടെ വിരല്‍ ഇതില്‍ പെയര്‍ ചെയ്യാന്‍ സാധിക്കുമെന്നതും ആരുടെ ഫിംഗര്‍ പ്രിന്റ് സ്‌കാന്‍ ചെയ്താണോ കാറില്‍ കയറുന്നത് അയാള്‍മുമ്പ് ക്രമീകരിച്ചിരുന്നതുപോലെ സീറ്റ് പൊസിഷന്‍, സ്റ്റിയറിങ് പൊസിഷന്‍, റിയര്‍ വ്യൂ മിറര്‍, ക്ലൈമറ്റ് കണ്‍ട്രോള്‍, ടെംപറേച്ചര്‍ എന്നിവയും ഓട്ടോമാറ്റിക്കായി അഡ്ജസ്റ്റ് ആകുമെന്നതുമാണ് [പ്രധാന പ്രത്യേകത. നിലവിൽ ചൈനയില്‍ ഇറങ്ങുന്ന സാന്റാ ഫെയിലാണ് ഈ സംവിധാനം ഒരുക്കിയിട്ടുള്ളത്. അധികം വൈകാതെ ഇന്ത്യയിലുമിതു പ്രതീക്ഷിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button