KeralaLatest News

മിസ്ഡ് കോള്‍ പ്രണയം; സംഭവം കൊച്ചിയില്‍; ഒരുമിച്ചുളള നഗ്നനഗ്നദൃശ്യം പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വൃദ്ധനില്‍ നിന്ന് പണം തട്ടി

കൊച്ചി:  നഗ്നദൃശ്യങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വൃദ്ധന്റെ കയ്യില്‍ നിന്ന് പണം തട്ടിയ സംഘത്തിലെ ഇടനിലക്കാരനായ പൊമേറോ ആലുവയില്‍ പിടിയിലായി. ആലുവ അശോകപുരം സ്വദേശിയായ 67കാരന്റെ പരാതിയിലാണ് ആലുവ പൊലീസ് കേസിലെ ഇടനിലക്കാരനായ പൊമേറോയെ അറസ്റ്റ് ചെയ്തത്. സംഘത്തിലെ മുഖ്യപ്രതിയായ ഇരിങ്ങാലക്കുട സ്വദേശി റിയ ഒളിവിലാണ്.

സംഭവത്തെ കുറിച്ച്‌ പൊലീസ് നല്‍കുന്ന വിവരം ഇങ്ങനെയാണ്. ഇരിങ്ങാലക്കുടയില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന റിയ എന്ന സ്ത്രീ മിസ് കോള്‍ വഴിയാണ് വൃദ്ധനെ പരിചയപ്പെട്ടത്. പിന്നീട് പ്രണയം നടിച്ച്‌ നെടുന്പാശേരിയിലെ അപ്പാര്‍ട്ട്മെന്റിലേക്ക് വിളിച്ചുവരുത്തി. ഇരുവരും ഒന്നിച്ചുള്ള നഗ്നദൃശ്യങ്ങള്‍ കൈവശമുണ്ടെന്നും പണം തന്നില്ലെങ്കില്‍ വൃദ്ധന്റെ ഭാര്യയേയും മകനേയും കാണിക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി. ഇതേ തുടര്‍ന്ന് വൃദ്ധന്‍ ആദ്യം അയ്യായിരം രൂപയും പിന്നീട് പന്ത്രണ്ടായിരം രൂപയും റിയയുടെ അക്കൗണ്ടില്‍ ഇട്ടു.

എന്നാല്‍ റിയയുടെ സുഹൃത്തും ഇടനിലക്കാരനുമായ പൊമേറോയും മറ്റൊരാളും ചേര്‍ന്ന് വൃദ്ധന്റെ വീട്ടിലെത്തി രണ്ടരലക്ഷം രൂപ തരണമെന്ന് ഭീഷണിപ്പെടുത്തി. ഇതേ തുടര്‍ന്നാണ് വൃദ്ധന്‍ പൊലീസില്‍ വിവരം അറിയിച്ചത്. പണം നല്‍കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയാണ് പൊമേറോയെ പൊലീസ് കുടുക്കിയത്. കൃത്യത്തിനൊപ്പമുണ്ടായിരുന്ന മറ്റൊരാളും ഒളിവിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button