മാറനല്ലൂര്‍: കാമുകിയുടെ അമ്മയുടെ കാല് തല്ലിയൊടിച്ച് യുവാവ് മകളുമായി ഒളിച്ചോടി. വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമായ മാറനല്ലൂര്‍ കുഴിവിള തടത്തരികത്ത് വീട്ടില്‍ വിമല്‍ കുമാര്‍(33) ആണ് വീട് ആക്രമിച്ച് മാതാവിനെയും മർദ്ദിച്ചു യുവതിയുമായി കടന്നു കളഞ്ഞത്. കാലൊടിഞ്ഞ മാതാവ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ, അയല്‍വാസിയായ യുവതിയുമായി ഇയാള്‍ പ്രണയത്തിലായിരുന്നു.
ശനിയാഴ്ച രാത്രിയോടെ യുവതിയുടെ വീട്ടിലെത്തിയ ഇയാള്‍ യുവതിയെ വിളിച്ചുകൊണ്ടു പോകുവാന്‍ ശ്രമിച്ചു. ഈ സമയം യുവതിയുടെ അമ്മ തടയാന്‍ ശ്രമിച്ചു. ഇതോടെ കയ്യില്‍ കരുതിയിരുന്ന വടി ഉപയോഗിച്ച് അമ്മയുടെ കാല് തല്ലിയൊടിച്ചതിന് ശേഷം യുവതിയുമായി കടന്നു കളയുകയായിരുന്നു. അതെ സമയം വിമല്കുമാറിനേയും യുവതിയേയും പൊലീസ് പിടികൂടിയതായി സൂചനയുണ്ട്.
Post Your Comments