തിരുവനന്തപുരം: ശബരിമലയില്‍ പ്രശനങ്ങള്‍ വീണ്ടും രൂക്ഷമായതോടെ അഭ്യര്‍ഥനയുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍. മണ്ഡല-മകരവിളക്ക് കാലത്ത് ദയവ് ചെയ്ത് യുവതികള്‍ ശബരിമലയിലേക്ക് വരരുതെന്നാണ് പത്മ കുമാറിന്റെ അഭ്യര്‍ത്ഥന. സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് താനിത് പറയുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം ശബരിമലയില്‍ യുവതികള്‍ തുടര്‍ച്ചയായി യുവതികള്‍ എത്തുന്നതിനു പിന്നിലുള്ള വന്‍ ഗൂഢാലോചനയെ കുറിച്ച് സര്‍ക്കാര്‍ വിശദമായി അന്വേഷിക്കണം. ശബരിമല യുവതീപ്രവേശന വിഷയം മണ്ഡല-മകരവിളക്ക് കാലത്തിന് ശേഷം തീരുമാനിക്കാമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.
Post Your Comments