Latest NewsIndia

ഡല്‍ഹിയില്‍ വ്യവസായശാലകള്‍ പൂട്ടാന്‍ ഉത്തരവ്

ന്യൂഡല്‍ഹി: ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും വ്യവസായ ശാലകളുടെ പ്രവര്‍ത്തനവും നിര്‍മാണ പ്രവൃത്തികളും നിത്തിത്തിവെക്കാന്‍ അന്തരീക്ഷ മലിനീകരണ നിയന്ത്രണ അതോറിറ്റി ഉത്തരവിട്ടു. ഡല്‍ഹിയില്‍ വായു മലിനീകരണവും പുകമഞ്ഞും അപകടകരമായ നിലയിലെത്തിയ സാഹചര്യത്തിലാണ് അതോറിറ്റിയുടെ നിര്‍ദേശം.

വാസിപുര്‍ മുണ്ട്ക, നരേല, ബവാന, സാഹിബാബാദ്, ഫരീദാബാദ് എന്നിവിടങ്ങളിലെ വ്യവസായ സ്ഥാപനങ്ങള്‍ ബുധനാഴ്ച വരെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാനാണ് ഉത്തരവിട്ടിരിക്കുന്നത്. ഡല്‍ഹി, ഫരീദാബാദ്, ഗുരുഗ്രാം, ഗാസിയാബാദ്, നോയിഡ എന്നിവടങ്ങളില്‍ നിര്‍മാണ പ്രവൃത്തികള്‍ നിര്‍ത്തിവെക്കാനും അന്തരീക്ഷ മലിനീകരണ നിയന്ത്രണ അതോറിറ്റി ഉത്തരവില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button